‘മറ്റേ മോനേ’ പ്രയോഗത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി; രാജീവ് ചന്ദ്രശേഖറിന് ഷാള്‍ ഇട്ടത് വിവാദം ആക്കിയത് മറ്റേ ഗുണമുള്ളവർ

Spread the love

കോഴിക്കോട്: മറ്റേ മോനേ എന്ന് വിളിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. എയിംസ് വരും എന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വിശദീകരിച്ചു. മറ്റു അർത്ഥത്തില്‍ അല്ല ആ പദം ഉപയോഗിച്ചത്.

video
play-sharp-fill

അതിനിടെ മറ്റൊരു ‘മറ്റേ’ പ്രയോഗവും വേദിയില്‍ സുരേഷ് ഗോപി നടത്തി. രാജീവ് ചന്ദ്രശേഖറിന് ഷാള്‍ ഇട്ടത് വിവാദം ആക്കിയത് മറ്റേ ഗുണം എന്ന് സുരേഷ് ഗോപി പറഞ്ഞു.

രാജീവ്‌ ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതു കൊണ്ടാണ് ഷാള്‍ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേഗുണത്തില്‍ പെട്ടവരാണെന്ന് കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താൻ ‘പ്രജ’ എന്ന് പറഞ്ഞാല്‍ തിരിച്ച്‌ ‘രാജാവ്’ എന്ന് പറയുന്നു. പ്രജ എന്നതില്‍ തന്നെ രാജ ഉണ്ട്. ചൊറിയുന്നവർക്ക് വേണ്ടിയാണ് അതേ പദം വീണ്ടും വീണ്ടും പറയുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു.