video
play-sharp-fill

നിയമന വിവരം ടിവിയിലൂടെ അറിഞ്ഞത് വേദനിപ്പിച്ചു; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പുതിയ ചുമതലയിൽ അതൃപ്തി; സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല

നിയമന വിവരം ടിവിയിലൂടെ അറിഞ്ഞത് വേദനിപ്പിച്ചു; തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ പുതിയ ചുമതലയിൽ അതൃപ്തി; സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല

Spread the love

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല.

നിയമന വിവരം ടെലിവിഷനിലൂടെ അറിഞ്ഞത് അദ്ദേഹത്തെ വേദനപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്താനിരിക്കെയാണ് നിയമനം. പദയാത്രയുടെ ബോര്‍ഡുകള്‍ വരെ സ്ഥാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പുതിയ ചുമതല ഏറ്റെടുക്കാൻ സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല നല്‍കിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്.