play-sharp-fill
ചരിത്രവിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനം മാത്രം; സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന; സാംസ്‌കാരിക വകുപ്പ് നല്‍കുമെന്ന് സൂചന

ചരിത്രവിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനം മാത്രം; സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന; സാംസ്‌കാരിക വകുപ്പ് നല്‍കുമെന്ന് സൂചന

ന്യൂഡല്‍ഹി: തൃശൂരില്‍ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ സുരേഷ് ഗോപിയ്‌ക്ക് അതൃപ്‌തിയെന്ന് സൂചന.

മിന്നുന്ന ജയം സ്വന്തമാക്കിയിട്ടും കേന്ദ്രം സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ അദ്ദേഹത്തിന് അതൃപ്‌തിയുള്ള വിവരം മന്ത്രിയുമായി ചേർന്നുള്ള വൃത്തങ്ങള്‍ സൂചന നല്‍കി. പദ്‌മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാലോളം സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. എന്നാല്‍ മന്ത്രിസ്ഥാനം സിനിമാ അഭിനയത്തിനായി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹത്തോട് അടുത്ത ചില വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

‘താമസിയാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്തിനിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമ ചെയ്‌തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എം.പിയെന്ന നിലയില്‍ മികച്ച പ്രകടനം തൃശൂരില്‍ കാഴ്‌ചവയ്‌ക്കും. കേന്ദ്രമന്ത്രി സ്ഥാനം വേണ്ടേന്നായിരുന്നു നിലപാട്.’ ഒരു മാദ്ധ്യമത്തോട് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയും സുരേഷ് ഗോപിയ്‌ക്ക് സാംസ്‌കാരിക വകുപ്പ് നല്‍കിയേക്കുമെന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നത്.

വിജയത്തിന് ശേഷം ഡല്‍ഹിയിലെത്തി മോദിയെ കണ്ട സുരേഷ്‌ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ സീറ്റുറപ്പിച്ചിരുന്നു. ഔദ്യോഗിക അറിയിപ്പും വിവരങ്ങളും പിന്നാലെ ലഭിക്കുമെന്നും കൂടിക്കാഴ്ചയില്‍ അറിയിച്ചു. എന്നാല്‍ പദ്മനാഭസ്വാമി ക്ഷേത്ര ദർശനം ഉള്‍പ്പെടെ പൂർത്തിയാക്കാനായി സുരേഷ് ഗോപി ശനിയാഴ്ച ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്തെത്തിയിരുന്നു. ഇന്നലെ രാവിലെ തന്നെ തലസ്ഥാനത്ത് നിന്ന് പുറപ്പെടുമെന്നായിരുന്നു വിവരം.