കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഒരു ലക്ഷത്തിന് പുറമേ ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം ധനസഹായവുമായി സുരേഷ് ഗോപി; ധനസഹായം നല്‍കിയത് മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നും

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര്‍: പുലികളി സംഘത്തിന് ധനസഹായവുമായി മുൻ എംപിയും നടനുമായ സുരേഷ് ഗോപി.

മകളുടെ പേരിലുള്ള ലക്ഷ്മി ട്രസ്റ്റില്‍ നിന്നുമാണ് ധനസഹായം നല്‍കിയത്. ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതം സുരേഷ് ഗോപി നേരിട്ടെത്തി കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ കേന്ദ്ര സര്‍ക്കാരും പുലികളി സംഘങ്ങള്‍ക്ക് ധനസഹായം അനുവദിച്ചിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഒരുലക്ഷത്തിന് പുറമെയാണ് താൻ 50,000രൂപ നല്‍കുന്നതെന്ന് സുരേഷ് ഗോപി അറിയിച്ചു.

തൃശൂരിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്കുചേരലിനോട് ചേര്‍ന്ന് തന്റെ മകളുടെ പേരിലുള്ള തുക കൂടി നല്‍കണമെന്ന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ഡ്രാഫ്റ്റ് കൊടുക്കാനായി എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു.