video
play-sharp-fill

എന്റെ വിശപ്പടക്കിയ എല്ലാ അമ്മമാർക്കും നന്ദി!! തൃശൂർ എന്നും ഹൃദയത്തിലുണ്ടാകും

എന്റെ വിശപ്പടക്കിയ എല്ലാ അമ്മമാർക്കും നന്ദി!! തൃശൂർ എന്നും ഹൃദയത്തിലുണ്ടാകും

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപന സമയത്ത് കേരള ജനത ആകാംക്ഷയൊടെ ഉറ്റുനോക്കിയ മണ്ഡലമായിരുന്നു തൃശൂർ. സിനിമ താരം സുരേഷ് ഗോപിയായിരുന്നു തൃശൂരിലെ ബിജെപി സ്ഥാനാർഥി. രണ്ട് ലക്ഷം വോട്ടുകളായിരുന്നു തൃശൂരിൽ താരം നേടിയത്. ഇപ്പോഴിതാ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തി സുരേഷ് ഗോപി രംഗത്ത് എത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തൃശൂർ എന്നും ഹൃദയത്തിലുണ്ടാകുമെന്നും തന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയ എല്ലാവർക്കും നന്ദിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ…!
എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേർത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ…!