video
play-sharp-fill

‘എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ’ : സുരേഷ് ഗോപി

‘എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ’ : സുരേഷ് ഗോപി

Spread the love

സ്വന്തംലേഖകൻ

കോട്ടയം : പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകളാണ് തന്റെ ശക്തിയെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തനിക്ക് വേണ്ടി വോട്ടഭ്യർത്ഥന നടത്തുന്ന ഭാര്യ രാധികയുടെ ഫോട്ടോ സഹിതമാണ് ഫെയ്‌സ്ബുക്കിൽ സുരേഷ് ഗോപിയുടെ കുറിപ്പ്. തെരഞ്ഞെടുപ്പിന്റെ ചൂടൻ ദിവസങ്ങളിലും എനിക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്ന എന്റെ പ്രിയപ്പെട്ടവൾ.. എന്നും സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. സുരേഷ് ഗോപിയ്ക്ക് വോട്ടഭ്യർത്ഥിച്ച് ഭാര്യ രാധികയും മക്കളും സജീവമായി രംഗത്തിറങ്ങിറങ്ങിയിരുന്നു. സിനിമാ രംഗത്തെ സഹപ്രവർത്തകരും സുരേഷ് ഗോപിക്ക് വേണ്ടി കഴിഞ്ഞ ദിവസം വോട്ടഭ്യർത്ഥനയുമായി എത്തിയിരുന്നു. ബിജു മേനോൻ, പ്രിയ വാര്യർ, നിർമ്മാതാവ് ജി.സുരേഷ് കുമാർ തുടങ്ങിയവരടക്കമുള്ളവരാണ് സുരേഷ് ഗോപിക്ക് വോട്ട് തേടി രംഗത്തിറങ്ങിയത്.