‘മറ്റേ മോൻ’ പരാമര്‍ശത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി; ഉദ്ദേശിച്ചത് ‘മറ്റേ മകൻ’; പേര് കിട്ടാത്തത് കൊണ്ടാണെന്നും പ്രതികരണം

Spread the love

കൊല്ലം: ‘മറ്റേ മോൻ’ പരാമർശത്തില്‍ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

video
play-sharp-fill

‘മറ്റേ മകൻ’ എന്നാണ് ഉദ്ദേശിച്ചതെന്നും ആ സമയത്ത് പേര് കിട്ടാത്തത് കൊണ്ട് അങ്ങനെ പറഞ്ഞുവെന്നുമാണ് സുരേഷ് ഗോപിയുടെ വിശദീകരണം.

അമ്മയാണെ സത്യമെന്നും സുരേഷ്‌ഗോപി കൂട്ടിച്ചേർത്തു. എയിംസുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. സുരേഷ് ഗോപിയുടെ വാക്കുകള്‍ക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.