video
play-sharp-fill

Wednesday, May 21, 2025
Homeflashഞാന്‍ ചാണകമല്ലേ, നിങ്ങള്‍ നേരേ മുഖ്യമന്ത്രിയെ വിളിക്കൂ; എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല; സഹായത്തിനായി സുരേഷ്...

ഞാന്‍ ചാണകമല്ലേ, നിങ്ങള്‍ നേരേ മുഖ്യമന്ത്രിയെ വിളിക്കൂ; എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല; സഹായത്തിനായി സുരേഷ് ഗോപിയെ വിളിച്ച് ഇ-ബുള്‍ജെറ്റ് ആരാധകന്‍; വൈറലായി മറുപടി

Spread the love

സ്വന്തം ലേഖകന്‍

പെരുമ്പാവൂര്‍: സഹായ അഭ്യര്‍ത്ഥനയുമായി സുരേഷ് ഗോപിയെ വിളിച്ച ഇബുള്‍ ജെറ്റ് ആരാധകന് നടന്‍ സുരേഷ് ഗോപി നല്‍കിയ മറുപടി വൈറല്‍. പെരുമ്പാവൂര്‍ സ്വദേശികളായ ആരാധകരായിരുന്നു ഇബുള്‍ജെറ്റ് വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിയെ വിളിച്ചത്.

എന്താണ് സംഭവമെന്ന് തുടക്കത്തില്‍ സുരേഷ് ഗോപിക്ക് മനസ്സിലായിരുന്നില്ല. ഇബുള്‍ ജെറ്റോ എന്നായിരുന്നു അദ്ദേഹം തിരിച്ച് ചോദിച്ചത്. പ്രശ്നം കേരളത്തിലല്ലേ നടക്കുന്നത്, നേരെ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോര്‍ വാഹന വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമൊക്കെയാണ് എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേയെന്ന ചോദിച്ച ആരാധകനോട് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ഞാന്‍ ചാണകമല്ലേയെന്നും താരം ചോദിച്ചിരുന്നു. ഈ മറുപടി നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

ഇബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്‍മാരുടെ അറസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് സോഷ്യല്‍ മീഡിയ. നിയമവിരുദ്ധമായി ട്രാവലര്‍ രൂപം മാറ്റിയതിനെത്തുടര്‍ന്നായിരുന്നു ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നിയമനടപടി സ്വീകരിച്ചത്.

കണ്ണീര്‍ ആര്‍ടി ഒ ഓഫീസിലെത്തി ബഹളം വെച്ചതിനെത്തുടര്‍ന്നായിരുന്നു ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനിടയില്‍ ലൈവ് വീഡിയോയുമായി സഹോദരന്‍മാരെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments