സുരേഷ് ഗോപി ബിജെപി വിടുമെന്ന് പ്രചാരണം; ആ വാർത്ത സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്ന് സുരേഷ് ഗോപി

സുരേഷ് ഗോപി ബിജെപി വിടുമെന്ന് പ്രചാരണം; ആ വാർത്ത സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണമെന്ന് സുരേഷ് ഗോപി

സ്വന്തം ലേഖിക

ഡൽഹി: ബി.ജെ.പി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി നടൻ സുരേഷ് ഗോപി. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാർട്ടി വിടുമെന്നായിരുന്നു പുറത്തുവന്ന വാർത്ത. ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം, ഇത് എന്തിനുവേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല.

നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും,’ സുരേഷ് ഗോപി പറഞ്ഞു.സുരേഷ് ഗോപി ബി.ജെ.പി വിടുമെന്നായിരുന്നു ട്വിറ്റർ അടക്കമുള്ള സമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ചർച്ചനടന്നിരുന്നത്. ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു എന്നാണ് പ്രചരിക്കുന്ന വാർത്തയുടെ ഉള്ളടക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു എന്നായിരുന്നു വാർത്ത.പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. യൂട്യൂബ് കേന്ദ്രീകരിച്ച സ്വകാര്യ ചാനലാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. ‘സുരേഷ് ഗോപി ബി.ജെ.പി. വിട്ടു… ഇനി ഒന്നിനുമില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാർത്ത. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്ററിൽ ചർച്ച നടന്നത്.