video
play-sharp-fill
നികുതി വെട്ടിപ്പ്,വ്യാജരേഖ ചമയ്ക്കൽ,ആൾമാറാട്ടം ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

നികുതി വെട്ടിപ്പ്,വ്യാജരേഖ ചമയ്ക്കൽ,ആൾമാറാട്ടം ; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

 

സ്വന്തം ലേഖിക

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. നികുതി വെട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ സുരേഷ് ഗോപിക്കെതിരെ ചുമത്തിയിട്ടുണ്ട്.

രണ്ട് ഔഡി കാറുകൾ വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഔഡി കാറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട് കേരളത്തിൽ നികുതി വെട്ടിക്കാൻ പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് വ്യാജരേഖ ചമച്ചുവെന്നതാണ് കേസ്.2010ലും 2017ലുമായി രണ്ട് ഔഡി കാറുകളാണ് വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്തത്. രണ്ട് കാറുകളിലുമായി സുരേഷ് ഗോപി 25 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

ഇതിന് ശേഷം ക്രൈംബ്രാഞ്ച് കേസെടുക്കുകയും സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. തുടർന്ന് രണ്ട് വർഷം നീണ്ട അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

വ്യാജരേഖ ചമക്കൽ, നികുതി വെട്ടിക്കാനായി മനഃപൂർവമായ ശ്രമങ്ങൾ നടത്തി സർക്കാരിന് നഷ്ടമുണ്ടാക്കൽ, വഞ്ചന എന്നീ കുറ്റങ്ങാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി ഏഴുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.

Tags :