
സഹമന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുമ്പ് സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി, കോഴിക്കോടെത്തി തളി ക്ഷേത്രം സന്ദർശിക്കും, നായനാരുടെ വീടും സന്ദർശിക്കും
തൃശൂർ: വമ്പിച്ച വിജയം നേടി കേന്ദ്ര സഹമന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുമ്പ് അനുഗ്രഹം തേടി സുരേഷ് ഗോപി. മാർ തട്ടിൽ ഉൾപ്പടെയുള്ള സഭാ നേതാക്കളെ വിളിച്ച് സുരേഷ് ഗോപി അനുഗ്രഹം വാങ്ങി.
കൂടാതെ, ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും.
പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ഗോപി നായനാരുടെ വീട്ടിലെത്തി ശാരദ ടീച്ചറെ കാണുമെന്നും സൂചനയുണ്ട്. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷം വ്യാഴാഴ്ച തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും. സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു.
മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസ്സങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. ഇന്ന് വിവിധ മന്ത്രിമാർ ഓഫീസുകളിലെത്തി ചുമതല ഏൽക്കും.