ശബരിമലയുടെ കാര്യം ഭക്തർ നോക്കിക്കോളും; ജനഹിതഭരണം കാഴ്‌ചവയ്ക്കുന്ന ശക്തി നിയമസഭയില്‍ ബിജെപിക്കുണ്ടാവും; സുരേഷ് ഗോപി

Spread the love

തിരുവനന്തപുരം: കേരളത്തില്‍ എൻഡിഎ സർക്കാർ വന്നാലും ഇല്ലെങ്കിലും ഭരിക്കുന്നവരെ ആണിപ്പുറത്തിരുത്തി ഭരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

video
play-sharp-fill

‘ജനഹിതഭരണം കാഴ്‌ചവയ്ക്കുന്ന ശക്തി നിയമസഭയില്‍ ബിജെപിക്കുണ്ടാവും. താൻ പ്രായോഗികമായി ചിന്തിക്കുന്നയാളാണെന്നും നടൻ വ്യക്തമാക്കി.

ശബരിമലയുടെ കാര്യം ഭക്തർ നോക്കിക്കോളും. ഒരുത്തന്റെയും ആവശ്യമില്ല’- സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തിലും സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചു. കിറ്റ് ആരോപണത്തില്‍ സത്യമില്ലെന്നും അതുകൊണ്ടാണ് പൊലീസ് കേസെടുക്കാത്തതെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

വാടാനപ്പള്ളിയില്‍ വോട്ടിനായി ബിജെപി കിറ്റ് വിതരണം ചെയ്തുവെന്നാരോപിച്ച്‌ കോണ്‍ഗ്രസ് കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. വാടാനപ്പിള്ളിയിലെ ചാമ്പ്യൻ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണില്‍ കിറ്റ് വിതരണം നടക്കുന്നുവെന്ന വിവരത്തെത്തുടർന്ന് യുഡിഎഫ്, എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തുകയായിരുന്നു. കുറേപേരെ ലക്ഷ്യം വയ്ക്കുകയാണ്. തന്നെ കുറേനാള്‍ കേസിന്റെ പേരില്‍ നടത്തിയതല്ലേയെന്നും അദ്ദേഹം ചോദിച്ചു.