video
play-sharp-fill

തെറിക്കുത്തരം മുറിപ്പത്തൽ ; ആംഗ്യങ്ങളും ഭാഷയുമായി തന്നെ ആക്രമിച്ച പ്രതിപക്ഷ അംഗത്തെ അതെ നാണയത്തിൽ മറുപടി നൽകി പർലമെന്റിൽ ‘തിളയ്ക്കുന്ന’ സുരേഷ് ഗോപി…! പർലമെന്റിലെ രംഗം വൈറലായപ്പോൾ പിറന്നാൾ സമ്മാനവും വൈറലായത്തിന്റെ സന്തോഷത്തിൽ കോട്ടയം താഴത്തങ്ങാടി സ്വദേശിനി സഞ്ജന.!

തെറിക്കുത്തരം മുറിപ്പത്തൽ ; ആംഗ്യങ്ങളും ഭാഷയുമായി തന്നെ ആക്രമിച്ച പ്രതിപക്ഷ അംഗത്തെ അതെ നാണയത്തിൽ മറുപടി നൽകി പർലമെന്റിൽ ‘തിളയ്ക്കുന്ന’ സുരേഷ് ഗോപി…! പർലമെന്റിലെ രംഗം വൈറലായപ്പോൾ പിറന്നാൾ സമ്മാനവും വൈറലായത്തിന്റെ സന്തോഷത്തിൽ കോട്ടയം താഴത്തങ്ങാടി സ്വദേശിനി സഞ്ജന.!

Spread the love

കോട്ടയം :തെറിക്കുത്തരം മുറിപ്പത്തൽ എന്ന നിലയിൽ വന്യമായ ആംഗ്യങ്ങളും ഭാഷയുമായി തന്നെ ആക്രമിച്ച പ്രതിപക്ഷ അംഗത്തെ അതെ നാണയത്തിൽ തിളയ്ക്കുന്ന വാക്കുകൾ കൊണ്ട് മറുപടി നല്കിയുന്ന നിമിഷം ഇന്ത്യയെങ്ങും വൈറലായപ്പോൾ അത് കണ്ട് കോരിത്തരിച്ചിരിക്കുകയായിരുന്നു കോട്ടയത്ത് ഒരു കുടുംബം!

താഴത്തങ്ങാടി ഗോകുലത്തിൽ മനോജ് പൈ , സിന്ധു പൈ ദമ്പതികളുടെ പുത്രിയും ബി സി എം കോളജിലെ ബി കോം ബിരുദ വിദ്യാര്തഥിനിയുമായ സഞ്ജന പൈ യും കുടുംബവുമാണ് പാർലമെന്റിൽ തിളങ്ങിയ സുരേഷ് ഗോപിയുടെ പ്രസംഗം കണ്ട് അക്ഷരാർതഥത്തിൽ പുളകിതരായത്. അതിനു കാരണം സുരേഷ് ഗോപി നൽകിയ ഭാഷയുടെ ഊർജ്ജമോ ആംഗ്യങ്ങളുടെ ശക്തിയോ മാത്രമായിരുന്നില്ല, മറിച്ച് സുരേഷ് ഗോപി ധരിച്ച തിരുപ്പതി ഭഗവാന്റെ ശ്രീ മുദ്രകൾ വരച്ചു ചേർത്ത ഷർട്ടായിരുന്നു.

ആ ചിത്രങ്ങൾ താഴത്തങ്ങാടിയിൽ ഹനുമാൻ വാഹന സമർപ്പണത്തിനു എത്തിച്ചേർന്ന സുരേഷ് ഗോപി, ക്ഷേത്രത്തിനു പുറത്തെത്തി കഴുത്തിലണിഞ്ഞ നേര്യത് മാറ്റി ഷർട്ടണിയാൻ എത്തിയപ്പോൾ പിറന്നാൾ സമ്മാനമായി സഞ്ജന നൽകിയ ഷർട്ടായിരുന്നു സുരേഷ് ഗോപി പാർലമെന്റിൽ ധരിച്ചത്. സഞ്ജന വെറുതെ ഒരു ഷർട്ട് നല്കുകയായിരുന്നില്ല, ആ ഷർട്ടിൽ ഇടതു വശത്ത് തിരുപ്പതി ഭഗവാന്റെ മൂന്നു ശ്രീമുദ്രകൾ സ്വന്തമായി മ്യുറൽ ശൈലിയിൽ വരച്ചായിരുന്നു നൽകിയത്. ആ പിറന്നാൾ സമ്മാനം സ്വീകരിച്ച സുരേഷ് ഗോപി, അപ്പോൾ തന്നെ അത് ധരിച്ച് കൊണ്ട് വന്ന് സഞ്ജനയ്ക്കൊപ്പം ഫോട്ടോകൾ എടുത്ത് നൽകിയിരുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപിക കൂടിയായ സഞ്ജനയുടെ മാതാവ് സിന്ധു പൈ കഴിഞ്ഞ ദിവസം വെറുതെ പാർലമെന്റ് നടപടികൾ നോക്കുമ്പോഴാണ് സുരേഷ് ഗോപി സഞ്ജന വരച്ചു നൽകിയ ഷർട്ടണിഞ്ഞ് കിരൺ റിജ്ജു സംസാരിക്കുന്നതിനു പിന്നിലായി ഇരിക്കുന്നത് ശ്രദ്ധിച്ചത്. പിന്നെ എല്ലാവരും കൂടി പാർലമെൻറ് നടപടികൾ കാണുമ്പോഴായിരുന്നു ഒരു കാരണവുമില്ലാതെ, കേരളം പ്രതീക്ഷ പുലർത്തേണ്ട മന്ത്രിയായ സുരേഷ് ഗോപിയെ സൂച്ചിപ്പിച്ച് കൊണ്ട് തീരെ താഴന്ന നിലവാരത്തിൽ പരാമർശം നടത്തിയത്.

അപ്പോൾ തന്നെ സ്പീക്കർ സുരേഷ് ഗോപിയെ വിളിക്കുകയായിരുന്നു. താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, തന്റെ സ്വതസിദ്ധമായ ശൈലിയിൽ, കേരളം നിയമസഭാ പാസ്സാക്കിയ പ്രമേയമുണ്ടല്ലോ അത് നാളെ വൈകുന്നേരം അറബിക്കടലിലേക്ക് അറിയപ്പെടും, എന്ന് ആവേശ പൂർവ്വം പ്രഖ്യാപിച്ചത്. ആ രംഗം വൈറലായപ്പോൾ തന്റെ പിറന്നാൾ സമ്മാനവും വൈറലായത്തിന്റെ സന്തോഷത്തിലാണ് സഞ്ജനയും.

മുപ്പത്തെട്ട് വർഷക്കാലം എറണാകുളത്ത് കോർപ്പറേഷനിലെ ഒരേയൊരു ബിജെപിയുടെ വിജയ സാന്നിദ്ധ്യമായിരുന്ന ശ്യാമള എസ പ്രഭുവിന്റെ കൊച്ചു മകൾ കൂടിയാണ് സഞ്ജന. ഇങ്ങനെയൊരു പിറന്നാൾ സമ്മാനം നിർദ്ദശിച്ചതും ഡിസൈൻ നൽകിയതും കുടുംബ സുഹൃത്ത് കൂടിയായ ചാർട്ടേഡ് അക്കയുണ്ടന്റ് പ്രശാന്ത് അയ്യർ ആയിരുന്നു എന്നത് സിന്ധു പൈ അനുസ്മരിക്കുന്നു. സമ്മാനം നൽകൽ അപ്രാപ്യമാകുമെന്നത്ര തിരക്കിലായിരുന്നു ആ അവസരത്തിൽ ഡൽഹിയിലുള്ള രഘുനാഥ് പൈയും മറ്റും ചേർന്നായിരുന്നു അവസരം നൽകിയത്.

എന്തായാലും ഷർട്ട് സുരേഷ് ഗോപി ധരിച്ചത് മാത്രമല്ല, എല്ലാ കാലത്തും ഓർത്തു വയ്ക്കാനുതകുന്ന ഒരു പ്രകടനം അതിട്ടു കൊണ്ട് നൽകിയതിലും സഞ്ജന പൈയും സിന്ധു – മനോജ് ദമ്പതികളും സന്തുഷ്ടരാണ്. അതിനുള്ള നന്ദി എഴുതി തയ്യാറാക്കി നൽകാൻ കാത്തിരിക്കുകയാണ്, സഞ്ജനയും.