കേന്ദ്ര നേതൃത്വം ഇടപെട്ടു,കീഴ്വഴക്കങ്ങൾ മറികടന്ന് സുരേഷ് ഗോപി ബി ജെ പി കോർ കമ്മറ്റിയിൽ…
നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പാർട്ടിയുടെ കീഴ്‌വഴക്കങ്ങൾ മറികടന്നാണ് സുരേഷ് ഗോപിയ്ക്ക് ഔദ്യോഗിക ചുമതല നൽകിയത്. കേന്ദ്ര നിർദേശപ്രകാരമാണ് നടപടി.
പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമായിരുന്നു ഇതുവരെ കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നത്. സുരേഷ് ഗോപി നേതൃത്വനിരയിലേയ്ക്ക് എത്തുന്നതിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തുന്നത്. താരത്തെ മുൻനിർത്തി കേരളത്തിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കാൻ ബി ജെ പി കേന്ദ്രനേതൃത്വം ഏറെനാളായി ശ്രമിക്കുകയാണ്. എന്നാൽ താരം തന്നെയായിരുന്നു ഇതിന് തടസമായി നിന്നിരുന്നത്. താരം സമ്മതം മൂളിയതോടെയാണ് പുതിയ നീക്കത്തിന് വഴിയൊരുങ്ങിയത്.
Third Eye News Live
0
Tags :