
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചല്ലോ എന്ന ചോദ്യത്തിന് വെറും രണ്ടുവാക്കില്‍ മറുപടി നല്കി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. “സ്വാമിയേ ശരണമയ്യപ്പാ” എന്നാണ് നെഞ്ചില്‍ കൈവച്ചുകൊണ്ട് സുരേഷ് ഗോപി പ്രതികരിച്ചത്.
തൃശൂരില്‍ ഈ വർഷം വമ്ബൻ പദ്ധതികള്‍ വരും. അത് വഴിയേ പറയാം. കേരളത്തിലേയ്ക്ക് എയിംസ് വരുമെന്നതില്‍ സംശയമില്ല. ആലപ്പുഴ കഴിഞ്ഞാല്‍ അത് അവകാശപ്പെട്ടത് തൃശൂരിനാണെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്നാണ് അടൂർ പ്രകാശ് പറയുന്നത്. ചാനലുകളിലൂടെയാണ് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നറിഞ്ഞതെന്നും എന്നാല്‍ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയുടെ പണിയാണ് നടക്കുന്നതെന്നും ചോദ്യം ചെയ്യാൻ വിളിപ്പിച്ചാല്‍ ഹാജരാകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


