വ്യാജ വോട്ട് പിടിക്കൽ മാത്രമല്ല; വാഹനനികുതി വെട്ടിപ്പ് കേസിലും സുരേഷ് ഗോപി പ്രതി

Spread the love

തൃശ്ശൂർ ലോകസഭ മണ്ഡലത്തിൽ വ്യാജ വോട്ട് ചേർക്കുന്നതിന് പുറമെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആഡംബര വാഹന നികുതി വെട്ടിച്ചതിനും ഹൈക്കോടതിയിൽ കേസ്. 2010, 2016 വർഷങ്ങൾ എറണാകുളത്തു നിന്ന് വാങ്ങിയ രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിലെ വ്യാജ വിലാസം ഉപയോഗിച്ച് രജിസ്റ്റർ ചെയ്തിരുന്നു അതിനാൽ കേരളത്തിൽ നൽകേണ്ട ഉയർന്ന നികുതി ഒഴിവാക്കി എന്നാണ് പ്രോസിക്യൂഷൻ കേസ്.

ഇതിലൂടെ 30 ലക്ഷം രൂപയുടെ നികുതി നഷ്ടം സംസ്ഥാനത്തിന് ഉണ്ടായതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട സുരേഷ് ഗോപി നൽകിയ ഹാർജയിൽ 2024 ഏപ്രിൽ എറണാകുളം എസിജെഎം കോടതി തള്ളിയിരുന്നു. കേസ് റദ്ദാക്കാൻ ആവില്ലെന്നും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതിയിലാണ്.