കോതമംഗലത്ത്‌ ആത്മഹത്യ ചെയ്ത യുവതിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ് ഗോപി; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനം മാത്രം

Spread the love

കോതമംഗലത്ത് ആത്മഹത്യ ചെയ്ത 23കാരിയായ സോന ഏല്‍ദോസിന്റെ വീട് സന്ദർശിച്ച്‌ തൃശൂര്‍ എംപി സുരേഷ് ഗോപി. 27 ദിവസങ്ങള്‍ക്ക് ശേഷം മണ്ഡലത്തിലെത്തിയ സുരേഷ് ഗോപി പ്രദേശത്തുണ്ടായ പ്രധാന പ്രശനങ്ങളില്‍ എല്ലാം ഇടപെടലുകള്‍ നടത്തുകയാണ്.എംപിയെ മണ്ഡലത്തില്‍ കാണാനില്ല എന്ന വിവാദം ശക്തമായിരുന്നു.

സോനയുടെ ആത്മഹത്യാക്കുറിപ്പ് വലിയ വിവാദമായിരുന്നു. വിവാഹം കഴിക്കണമെങ്കില്‍ മതം മാറണം എന്നത് ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ എഴുതി വച്ചാണ് 23കാരിയായ സോന ആത്മഹത്യ ചെയ്തത്. നടന്നത് ‘ലൗ ജിഹാദാണെന്ന്’ ബിജെപി നേതാവ് ഷോണ്‍ ജോർജ് പറഞ്ഞിരുന്നു.

സോനയുടെ വീട്ടില്‍ വച്ചും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി പ്രതികരിച്ചില്ല. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച്‌ ജയിലില്‍ അടക്കപ്പെട്ട കന്യാസ്ത്രീയുടെ വീടും സുരേഷ് ഗോപി സന്ദർശിച്ചിരുന്നു. തൃശ്ശൂർ മണ്ഡലത്തില്‍ വ്യാപകമായി വോട്ടർപട്ടിക തിരിമറി നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയരുമ്പോഴും സുരേഷ് ഗോപി സ്വീകരിച്ചിരിക്കുന്ന മൗനം വലിയ ചർച്ചയാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group