
രോക്ഷാകുലനായി സുരേഷ് ഗോപി:എമ്പുരനിലെ നന്ദി കാർഡിൽ നിന്നും പേര് മാറ്റിച്ചത് ഞാൻ തന്നെ
‘എമ്പുരാൻ’ സിനിമയിലെ നന്ദി കാർഡിൽ നിന്നും തന്റെ പേര് ഒഴിവാക്കിയത് താൻ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി.സിനിമയുടെ നിര്‍മാതാക്കള്‍ക്ക് സെൻസറിങ്ങിനായി യാതൊരു സമ്മർദ്ദവും നേരിടേണ്ടി വന്നിട്ടില്ല.അതിലെ ഭാഗങ്ങൾ വെട്ടിമാറ്റിയത് നിർമാതാക്കളുടെ ഇഷ്ടത്തിന് തന്നെയാണെന്നും,നന്ദി കാർഡിൽ നിന്നും തന്റെ പേര് മാറ്റണമെന്നും ആവശ്യപ്പെട്ടത് താൻ തന്നെയാണെന്നും ഇത് നുണയാണെന്ന് തെളിഞ്ഞാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്നും രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
നിർമാതകളുടെയും സംവിധായകരുടെയും അതിൽ കൂട്ടായി പ്രവർത്തിച്ച ഓരോരുത്തരുടെയും തീരുമാനത്തോടെയാണ്, സിനിമയിലെ 17 ഭാഗങ്ങൾ നീക്കം ചെയ്തതെന്ന് നടൻ പറഞ്ഞു.എന്നാൽ രാഷ്ട്രീയക്കാർ അതൊരു ആയുധമാക്കി മാറ്റി എന്റെ പാർട്ടിയെ ലക്ഷ്യം വച്ച് ആക്രമിക്കുകയായിരുന്നു.
Third Eye News Live
0