സ്വന്തംലേഖകൻ
കോട്ടയം : തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ പ്രചരണ വസ്തുക്കൾ നശിപ്പിച്ച നിലയിൽ. മുക്കാട്ടുകരയിലെ എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസിന് ലഭിച്ച സൂചന.