സുരേഷിൻ്റെ ദുരൂഹ മരണം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; അന്വേഷണ ചുമതല പത്തനംതിട്ട അഡീഷണല്‍ എസ്പിക്ക്

Spread the love

പത്തനംതിട്ട: പത്തനംതിട്ട വരയന്നൂരിലെ സുരേഷിൻ്റെ മരണത്തില്‍ ഉന്നതതല അന്വേഷണം.

പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സുരേഷിൻ്റെ തൂങ്ങിമരണതില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം ആരോപിച്ചതോടെയാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്.
ഡി ഐ ജി അജിത ബീഗത്തിന്റേതാണ് നിർദ്ദേശം. പത്തനംതിട്ട അഡീഷണല്‍ എസ്പിക്കാണ് അന്വേഷണച്ചുമതല.

മാർച്ച്‌ 16 നാണ് വരയന്നൂർ സ്വദേശി കെ എം സുരേഷിനെ കനാലിന് സമീപത്ത് കഞ്ചാവ് ബീഡി വലിച്ചതിന് കോയിപ്രം പൊലീസ് പിടികൂടിയത്. വൈകീട്ട് വിട്ടയച്ചു. രാത്രി പിന്നെയും കാക്കി യൂണിഫോമിട്ട പൊലീസുകാരെന്ന് തോന്നുന്ന ആളുകള്‍ കൂട്ടിക്കൊണ്ടുപോയെന്നാണ് അമ്മയും അയല്‍ക്കാരും പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 22 ന് കോന്നി ഇളകൊള്ളൂരിലെ ഒരു തോട്ടത്തിലാണ് 58 കാരൻ സുരേഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തില്‍ വാരിയെല്ലുകള്‍ ഒടിഞ്ഞതായും ദേഹമാസകലം അടിയേറ്റ ചതവുകളും കണ്ടെത്തി.

എന്നാല്‍ അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് എടുത്ത എഫ്‌ഐആറില്‍ ഒരു മാറ്റവുംവന്നില്ല. പൊലീസ് അന്വേഷണത്തിലെ ഒളിച്ചുകളിയാണ് സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്.