കണ്ണൂരിൽ ഗ്രാമപഞ്ചായത്ത് അംഗം കുഴഞ്ഞുവീണ് മരിച്ചു

Spread the love

കണ്ണൂർ : ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.

video
play-sharp-fill

ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം .ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡില്‍ നിന്നും 12 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സുരേഷ് ബാബു തണ്ടാരത്ത് പെരളശേരി പഞ്ചായത്ത് അംഗമായി ജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് പ്രവർത്തന രംഗത്ത് ഏറെ മികച്ച പ്രവർത്തനങ്ങള്‍ കാഴ്ച്ചവെച്ച സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍ തിളങ്ങി നിന്ന വ്യക്തി കൂടിയാണ് സുരേഷ് ബാബു തണ്ടാരത്ത്. ജനപ്രിയ നേതാവായ ഇദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാടിന് നഷ്മായിരിക്കുകയാണ്.