play-sharp-fill
നിങ്ങളുടെ സിനിമകൾ അന്ന് കണ്ടപ്പോൾ രോമാഞ്ചം: രാഷ്ട്രീയ മണ്ടത്തരങ്ങൾ കോമഡി സിനിമ പോലെ; സുരേഷ് ഗോപിയ്‌ക്കെതിരെ സംവിധായകൻ

നിങ്ങളുടെ സിനിമകൾ അന്ന് കണ്ടപ്പോൾ രോമാഞ്ചം: രാഷ്ട്രീയ മണ്ടത്തരങ്ങൾ കോമഡി സിനിമ പോലെ; സുരേഷ് ഗോപിയ്‌ക്കെതിരെ സംവിധായകൻ

സ്വന്തം ലേഖകൻ

തൃശൂർ: സുരേഷ് ഗോപിയുടെ രാഷ്ട്രീയ മണ്ടത്തരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. വളരെ ഗൗരവതരമായ സിനിമകളുടെ ഭാഗമായിരുന്ന സുരേഷ് ഗോപി ഇപ്പോൾ മണ്ടത്തരങ്ങൾ തുടർച്ചയായി ആവർത്തിക്കുന്നതാണ് ചർച്ചയായിരിക്കുന്നത്. ഇതിനിടെയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു സുരേഷ് ഗോപിയെ വിമർശിച്ച് പ്രശസ്ത സംവിധായകൻ സുദേവൻ രംഗത്ത് എത്തിയത്.


പണ്ട് സുരേഷ് ഗോപി സിനിമകൾ കാണുമ്‌ബോൾ രോമഞ്ചം ഉണ്ടാകുമായിരുന്നുവെന്നും ഇപ്പോൾ അദ്ദേഹം ഒരു കോമഡി സിനിമ പോലെ ആണെന്നുമാണ് സുദേവന്റെ വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണ്ട് കോളേജിൽ പഠിക്കുമ്‌ബോൾ രാഷ്ട്രീയക്കാർക്കെതിരെയും പൊലീസുകാർക്കെതിരെയും വിരൽ ചൂണ്ടുന്ന സുരഷ് ഗോപിയെ കണ്ട് രോമാഞ്ചപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നടൻ സുരേഷ് ഗോപി വായിച്ചറിയുവാൻ. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ….. തലസ്ഥാനം. ഏകലവ്യൻ… മാഫിയ… കമ്മീഷണർ തുടങ്ങിയ സിനിമകൾ ഇറങ്ങുന്നത്… ആ ഒരു പ്രായത്തിൽ… ആ സിനിമകൾ.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്… അഴിമതി നടത്തുന്ന രാഷ്ട്രീയക്കാർക്ക് എതിരെയും… അതിനു കൂട്ടുനിൽക്കുന്ന പൊലീസുകാർക്കെതിരെയും… മന്ത്രിമാർക്കു എതിരെയും… കൈ ചൂണ്ടുന്ന നായകനെ ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്…. കള്ളസ്വാമിയെ… വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ…..

ഈ ഗണത്തിൽ ഉള്ള സിനിമകൾ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തിൽ.. അത് ഞങ്ങൾ ആസ്വദിച്ചിരുന്നു എന്നാണു … പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല…. സമയമുള്ളപ്പോ… താങ്കൾ അഭിനയിച്ച… സിനിമകൾ… ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്…. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെനിൽക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയിൽ കണ്ട നായകന് ഞങ്ങൾ കയ്യടിച്ചിട്ടുണ്ട്…. ആ പ്രായത്തിൽ… ഇപ്പോൾ കാണുന്നതൊക്കെ… താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.