
സുരേന്ദ്രന് പിൻതുണയുമായി ബി.ജെ.പി: സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുന്നതായി ആരോപണം; ആക്രമണം ശബരിമലയ്ക്കു സമാനമെന്നും ബി.ജെ.പി
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ നിന്നും ഇനിയും പിടിവിടാതെ ബി.ജെ.പി. കൊടകര കള്ളപ്പണക്കേസിൽ സംസ്ഥാന സർക്കാർ കെ സുരേന്ദ്രനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ബി.ജെ.പി പ്രഖ്യാപിച്ചതോടെയാണ് വീണ്ടും ബി.ജെ.പി നേതൃത്വം ശബരിമലയെ പിടിവിടാതെ പിടിച്ചിരിക്കുന്നതായി വ്യക്തമാകുന്നത്.
ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് സർക്കാർ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനപിന്തുണയും ശക്തമായ സംഘടനയുടെ പിൻബലവുമുള്ള കരുത്തനായ അമരക്കാരനാണ് സുരേന്ദ്രനെന്നും ഈ പോരാട്ടത്തിൽ സുരേന്ദ്രൻ ഒരിക്കലും തോൽക്കാൻ പാടില്ലെന്നും ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.
ആത്മാർത്ഥമായ ഇടപെടലുകളും സമരസപ്പെടാത്ത സമരവീര്യവും കൊണ്ടാണ് കെ.സുരേന്ദ്രൻ രാഷ്ട്രീയ കേരളത്തിൽ തന്റെതായ ഇരിപ്പിടമുണ്ടാക്കിയത്.
ഈയൊരു ഒറ്റ കാരണം കൊണ്ടാണ് സിപിഎമ്മും അവരുടെ സർക്കാരും ബിജെപി അദ്ധ്യക്ഷനെ വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് ബി.ജെ,?പി ആരോപിച്ചു. ഇതിന് മുമ്ബ് ശബരിമല പ്രക്ഷോഭകാലത്താണ് ഇത്തരത്തിലുള്ള ഒരു വേട്ട സുരേന്ദ്രനെതിരെ പിണറായി സർക്കാർ നടത്തിയത്.
അന്ന് എല്ലാ ബി.ജെ.പി നേതാക്കളെയും വേട്ടയാടിയ പിണറായി സർക്കാർ സുരേന്ദ്രനെ മാത്രം ജയിലിലടച്ചത് അദ്ദേഹത്തോടുള്ള ഭയം കൊണ്ടു കൂടിയാണന്ന് വ്യക്തം.
ഒരു രാഷ്ട്രീയ നേതാവിനോട് ഒരു ഭരണകൂടവും ചെയ്യാത്തത്ര ക്രൂരതയാണ് കെ.സുരേന്ദ്രനോട് മാർകിസ്റ്റ് സർക്കാർ ചെയ്തത് . അന്നത്തെ വേട്ടയാടലിന് സമാനമായാണ് പിണറായി വീണ്ടും സുരേന്ദ്രനെതിരെ ഗൂഢാലോചന നടത്തുന്നത്.
കൊടകര കവർച്ചാക്കേസിൽ അദ്ദേഹത്തെ കുടുക്കാൻ ആവുന്നത്ര ശ്രമിച്ച പൊലീസ് അദ്ദേഹത്തിന്റെ മകനെ പോലും അതിലേക്ക് വലിച്ചിഴച്ചു. മാദ്ധ്യമങ്ങളും സുരേന്ദ്രനെ വളഞ്ഞിട്ടാക്രമിക്കാൻ സി.പി.എമ്മിനൊപ്പം ചേർന്നു. .
കൈക്കൂലി വാങ്ങിയെന്ന് സമ്മതിക്കുന്ന സുന്ദരയുടെ പേരിൽ കേസെടുക്കാതെ കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ലാത്ത സുരേന്ദ്രന്റെ പേരിൽ കേസെടുക്കുന്നു. സർക്കാരിന്റെ അഴിമതികൾക്കെതിരെ നിലപാടെടുത്ത സുരേന്ദ്രനുള്ള മറുപടി പിന്നീട് വേറെ രീതിയിൽ കൊടുത്തോളാം എന്ന് ഒരു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ആ മറുപടിയാണ് ഇപ്പോൾ കൊടകര കവർച്ചാ കേസിലൂടെയും മഞ്ചേശ്വരത്തെ സുന്ദരയെ ഉപയോഗിച്ച് നടത്തുന്ന പൊറാട്ട് നാടകത്തിലൂടെയും സർക്കാർ നൽകുന്നത്. ബി.ജെ.പി അദ്ധ്യക്ഷനെ തകർക്കാൻ വർഷങ്ങളുടെ സമരപോരാട്ട ചരിത്രമുള്ള ആദിവാസി നേതാവ് സികെ ജാനുവിനെ പോലും സിപിഎം അപമാനിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
തങ്ങൾക്ക് മെരുങ്ങാത്ത സുരേന്ദ്രനെ തകർക്കുക എന്നതാണ് മാർകിസ്റ്റു ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും ബി,ജെ,പി വ്യക്തമാക്കുന്നു.