play-sharp-fill
കെ.സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

കെ.സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസത്തേക്ക് നീട്ടി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ചിത്തിര ആട്ടവിശേഷ ദിവസം ശബരിമലയിൽ 52 കാരിയെ വധിക്കാൻ ശ്രമിച്ച കേസിലെ 13-ാം പ്രതിയാണ് സുരേന്ദ്രൻ. അതേസമയം സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധിപറയൽ ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേക്ക് മാറ്റി. സുരേന്ദ്രൻ പ്രതിഷേധ ദിനത്തിൽ എന്തിനാണ് ശബരിമലയിൽ പോയതെന്നും അവിടുത്തെ സുരേന്ദ്രന്റെ പ്രവൃത്തികളെ ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിയ്ക്കുന്നയാൾക്ക് ചേർന്നവിധമല്ല സുരേന്ദ്രൻ പെരുമാറിയത്.എന്നാൽ സുരേന്ദ്രനെ എത്രകാലം ജയിലിലിടുമെന്നും കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യഹർജിയെ സർക്കാർ ശക്തമായി എതിർത്തു. സുരേന്ദ്രൻ നിയമം കയ്യിലെടുത്തുവെന്നും സുപ്രീംകോടതി വിധിയെ എതിർത്ത ശബരിമലയിലെത്തുന്ന ഭക്തർ ചെയ്യുന്ന കാര്യങ്ങളല്ല സുരേന്ദ്രൻ ചെയ്തതെന്നും സ്ത്രീയ്‌ക്കെതിരായ ആക്രമണം ആസൂത്രണം ചെയ്തത് സുരേന്ദ്രനാണെന്നും സർക്കാർ വാദിച്ചു.