വിവാഹത്തിന് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി ; ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നെന്ന് ബന്ധുക്കൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

സൂരത്: വിവാഹത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വധുവിന്റെ അമ്മയും വരന്റെ അച്ഛനും ഒളിച്ചോടി.ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സൂറത്തിലാണ് സംഭവം. 48 കാരനും 46കാരിയുമാണ് തങ്ങളുടെ പഴയകാലം ഓർത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്.

ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കതർഗം പ്രദേശത്താണ് വരന്റെ വീട്. വധുവിന്റേത് നവസാരി പ്രദേശത്തും. വരന്റെ പിതാവിനെയും വധുവിന്റെ അമ്മയേയും ഇരുവരുടെയും വീട്ടിൽ നിന്നും ഒരേ ദിവസമാണ് കാണാതായത്. അതുകൊണ്ടുതന്നെ ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പൊലീസും. സംഭവത്തിൽ ഇരു കുടുംബക്കാരും മിസ്സിംഗ് കേസ് നൽകിയിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് യുവാവിന്റെയും യുവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തുടർന്ന് വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ഒരേ മതത്തിലുള്ള ഇരുവരുടെയും വിവാഹ നിശ്ചയും മുതിർന്നവരുടെ മേൽനോട്ടത്തിലായിരുന്നു നടന്നത്. വിവാഹത്തിന് ഒരു മാസം മുമ്പ് ഇത്തരത്തിൽ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

വരന്റെ പിതാവ് ഒരു വസ്ത്ര വ്യാപരിയാണ്. മാത്രമല്ല ചില വസ്തു കച്ചവടവും ചെയ്ത് വരുന്നുണ്ട്. ജനുവരി പത്താം തീയതി മുതൽ ഇയാളെ കാണാതാവുകയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയിലെ അംഗം കൂടിയാണ് ഇയാൾ. തന്റെ കുട്ടിക്കാലം മുതൽ ഇയാൾക്ക് വധുവിന്റെ അമ്മയെ അറിയാവുന്നതാണ്. ഇരുവരും നേരത്തെ അയൽവാസികളുമായിരുന്നു.

മാത്രമല്ല അടുത്ത കൂട്ടുകാരുമായിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രണയബന്ധം ഉണ്ടായിരുന്നുവെന്നും ഇരുവരെയും പരിചയമുള്ള ചിലർ പറഞ്ഞു. അതേസമയം ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്നുണ്ട്.