ഗുജറാത്തിൽ തുണിമില്ലിൽ സ്ഫോടനം: രണ്ടു മരണം; ഇരുപതോളം പേർക്ക് പരുക്ക്

Spread the love

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വസ്ത്ര നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 2 പേർ മരിച്ചു. 20 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ജൊൽവ ഗ്രാമത്തിലെ സന്തോഷ് തുണിമില്ലിൽ ഉച്ചയ്ക്കു ശേഷമാണ് സ്ഫോടനമുണ്ടായത്.

രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന ഡ്രമ്മാണ് പൊട്ടിത്തെറിച്ചതെന്ന് അപകടമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വി.കെ.പിപാലിയ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം അറിവായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഗ്നിരക്ഷാ സേനയുടെ 10 യൂണിറ്റെത്തിയാണ് തീ നിയന്ത്രണവിധേയമാക്കുന്നത്.