ആലുവ വിഷയത്തിൽ പ്രതികരിക്കാത്തതിലെ അമർഷം;’ഫോൺ വിളിച്ചും വാട്സാപ്പിലൂടെ സന്ദേശം അയച്ചും വധഭീഷണി’; സൈബർ ആക്രമണത്തിനെതിരെ പരാതി നൽകി സുരാജ് വെഞ്ഞാറമൂട്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: സൈബർ ആക്രമണത്തിൽ കാക്കനാട് പൊലീസിൽ പരാതി നൽകി നടൻ സുരാജ് വെഞ്ഞാറമൂട്. ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയെന്നാണു സുരാജിന്റെ പരാതി. വാട്സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു.

മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു സൈബർ ആക്രമണമെന്നാണു പരാതിയിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ സുരാജ് ഫെയ്സ്ബുക്കിൽ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ‘‘മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു.

അപമാനം കൊണ്ടു തല കുനിഞ്ഞുപോകുന്നു. ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ’’– ഇതായിരുന്നു ഫെയിസ്ബുക്കിൽ സുരാജ് പങ്കുവച്ച വരികൾ.