play-sharp-fill
സുരാജിന്റെ ഫോൺ പരിശോധിച്ച് ഭാര്യ ; ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് സുരാജ് വെഞ്ഞാറമൂട് : വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സുരാജിന്റെ ഫോൺ പരിശോധിച്ച് ഭാര്യ ; ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് സുരാജ് വെഞ്ഞാറമൂട് : വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി : ലോക് ഡൗൺ കാലം സിനിമാ താരങ്ങൾ ഉൾപ്പെടെ എല്ലാവരും കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ്. പല വീടുകളിലും രസകരമായ അനുഭവങ്ങളാണ് ഒരോ നിമിഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ രസകരമായ അനുഭവം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ രസകരമായ അടിക്കുറിപ്പോടുകൂടി സുരാജ് വെഞ്ഞാറമൂട് പങ്കുവെച്ചിരിക്കുകയാണ്. സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോണിൽ നോക്കി കൊണ്ടിരിക്കുന്ന സുരാജിനോട്, അച്ഛനെന്തിനാ അമ്മയുടെ ഫോണിൽ നോക്കുന്നത്, അച്ഛന് അച്ഛന്റെ ഫോണിൽ നോക്കികൂടെ എന്നാണ് മകന്റെ ചോദ്യം.

ഇത് അച്ഛന്റെ ഫോൺ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തിൽ ഫോൺ നോക്കുമ്‌ബോൾ ആകെ അസ്വസ്ഥനായിരിക്കുന്ന സുരാജിനെ കാണാം. സുരാജിന്റെ മകൻ കാശിനാഥാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

‘ഭയമല്ല ജാഗ്രതയാണ് വേണ്ടത്. #stayhome #staysafe എന്നീ കാപ്ഷനുകളോടെയാണ് താരം വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയങ്ങൾ കൊണ്ട് തന്നെ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമാശക്കുപോലും ഫോണൊന്നും നോക്കല്ലെന്ന് പറ സാറേ, ഒന്നും നോക്കണ്ട… ഇറങ്ങി ഓടിക്കോ എന്നിങ്ങനെയാണ് കമന്റുകൾ.