play-sharp-fill
സൂരജ് വനം വകുപ്പിൽ റേഞ്ച് ഓഫീസറായി ജോലിയിൽ കയറുമ്പോൾ സ്വത്ത് നാല് ലക്ഷം മാത്രം ; ഐ എ എസ് ലഭിച്ച് വർഷങ്ങൾക്കകം ആസ്ഥി 100 കോടിയിലെത്തി ; അഴിമതിയുടെ ആൾ രൂപമായ സൂരജ് കുടുക്കിലേക്ക്

സൂരജ് വനം വകുപ്പിൽ റേഞ്ച് ഓഫീസറായി ജോലിയിൽ കയറുമ്പോൾ സ്വത്ത് നാല് ലക്ഷം മാത്രം ; ഐ എ എസ് ലഭിച്ച് വർഷങ്ങൾക്കകം ആസ്ഥി 100 കോടിയിലെത്തി ; അഴിമതിയുടെ ആൾ രൂപമായ സൂരജ് കുടുക്കിലേക്ക്

സ്വന്തം ലേഖിക

കോഴിക്കോട്: വനംവകുപ്പിൽ റേഞ്ച് ഓഫീസറായാണ് ടി.ഒ. സൂരജ് സർക്കാർ സർവീസിൽ തന്റെ ജീവിതം തുടങ്ങുന്നത്. അന്നുണ്ടായിരുന്നത് നാലുലക്ഷം രൂപ മൂല്യമുണ്ടായിരുന്ന കൊട്ടാരക്കരയിലെ കുടുംബസ്വത്ത് മാത്രമായിരുന്നു. എന്നാൽ ഐ.എ.എസ്. ലഭിച്ചതോടെ അഴിമതിയുടെ ആൾരൂപമായി മാറിയ സൂരജ് വിവിധ തസ്തികകളിലിരുന്ന് അനധികൃതമായി സമ്പാദിച്ചത് നൂറുകോടിയിലേറ വിലമതിക്കുന്ന സ്വത്തുവകകൾ. പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി സൂരജിന്റെയും ഭാര്യയുടേയും മക്കളുടേയും പേരിലുള്ള അനധികൃത സമ്പാദ്യമായ ഈ സ്വത്തുക്കളെല്ലാം ജപ്തിചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.കൺഫേഡ് ഐ.എ.എസുകാരനായാണ് സൂരജ് കലക്ടർ പദവിയിൽ എത്തുന്നത്. കോഴിക്കോട്ടും തൃശൂരും ഇരുന്ന കാലത്താണ് അഴിമതിയുടെ അവസരങ്ങളിലേക്ക് സൂരജ് ആഴ്ന്നിറങ്ങിയത്. കോഴിക്കോട് കലക്ടറായിരിക്കേ മാറാട് കലാപത്തിൽ ആരോപണ വിധേയനായതോടെയാണ് അദ്ദേഹം രാഷ്ട്രീയ നേതൃത്വവുമായി ബന്ധം സുദൃഢമാക്കിയത്. കലാപം തടയുന്നതിൽ സൂരജ് വീഴ്ച വരുത്തിയെന്ന് മാറാട് ജുഡീഷ്യൽ അന്വേഷണ കമ്മിഷനായ തോമസ് പി. ജോസഫ് കണ്ടെത്തിയിരുന്നു. മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ച സൂരജ് വേണ്ട മുൻകരുതൽ എടുക്കുന്നതിൽ ഉദാസീനത കാട്ടിയെന്നായിരുന്നു ആരോപണം. ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിരുന്നില്ലെന്ന സൂരജിന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. എന്നാൽ ഈ റിപ്പോർട്ട്പ്രകാരം സൂരജിനെതിരേ ശിക്ഷാനടപടികളൊന്നുമുണ്ടായില്ല.രസതന്ത്രത്തിലും നിയമത്തിലും ബിരുദവും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ സൂരജ് ഒരുവർഷം ബാങ്ക് ഉദ്യോഗസ്ഥനായി ജോലിനോക്കിയിരുന്നു. പിന്നീടാണ് വനംവകുപ്പിൽ റേഞ്ചറായെത്തിയത്. റേഞ്ച് ഓഫീസറായിരിക്കുമ്പോൾ മുതൽ അഴിമതിക്കേസുകളിൽ സൂരജ് കുടുങ്ങിയിട്ടുണ്ട്. അതിനുശേഷം സ്പെഷൽ റിക്രൂട്ട്മെന്റിലൂടെ ഡപ്യൂട്ടി കലക്ടറായി റവന്യൂ വകുപ്പിലെത്തി. കൃത്യം എട്ടുവർഷം തികഞ്ഞപ്പോൾ, 1994ൽ സൂരജിന് സർക്കാർ ഐ.എ.എസ്. പദവി സമ്മാനിച്ചു.ഐ.എ.എസ്. കിട്ടിയതോടെ പാലായിലും മൂവാറ്റുപുഴയിലും ആർ.ഡി.ഒ, എറണാകുളം സബ് കലക്ടർ എന്നീ പദവികളിലൂടെ തൃശൂരും കോഴിക്കോടും കലക്ടറായി എത്തി. താക്കോൽസ്ഥാനങ്ങളിലേക്കു കുതിച്ചെത്തുന്നതിന് രാഷ്ട്രീയ സിരാകേന്ദ്രങ്ങളിലെ ബന്ധം വഴിയൊരുക്കി. ഇടതു-വലതു സർക്കാറുകൾ അധികാരത്തിൽ മാറിമാറി വരുമ്പോൾ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചു.യു.ഡി.എഫ് അധികാരത്തിലെത്തുമ്പോഴെല്ലാം നിർണായകമായ വകുപ്പുകളുടെ ചുമതലകൾ സൂരജിനെത്തേടിവന്നത് ഉന്നത നേതൃത്വവുമായുള്ള അവിഹിത ബന്ധത്തിലൂടെയാണെന്ന് അങ്ങാടിപ്പാട്ടായിരുന്നു. വ്യവസായവകുപ്പ് ഡയറക്ടറായും പൊതുമരാമത്ത് സെക്രട്ടറിയായും അദ്ദേഹം എത്തിയതു മുതിർന്ന ഐ.എ.എസുകാരെ മറികടന്നായിരുന്നു. പതിനായിരക്കണക്കിനു കോടികളുടെ ഇടപാട് നടക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ സെക്രട്ടറി പദവിയിൽ എത്തിയതോടെയാണ് സൂരജിന്റെ അഴിമതി എല്ലാ പരിധിയും ലംഘിച്ചത്.ഭവനനിർമാണ വകുപ്പ് സെക്രട്ടറിയുടെ ചുമതല, രജിസ്ട്രേഷൻ ഐ.ജി, ടൂറിസം ഡയറക്ടർ, വ്യവസായ വകുപ്പ് ഡയറക്ടർ, ലാൻഡ് റവന്യൂ കമ്മീഷണർ തുടങ്ങിയ പദവികളും സൂരജ് വഹിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്ബാദനത്തിനും നികുതി വെട്ടിപ്പിനും 2009 മുതൽ സൂരജ് ആദായനികുതി, വിജിലൻസ് അന്വേഷണങ്ങൾ നേരിടുന്നുണ്ട്. അഡ്മിനിസ്ട്രേറ്റീവ്‌ ്രെടെബ്യൂണലിലും ഇതുസംബന്ധിച്ച കേസുകളുണ്ടായി. എന്നിട്ടും 2011 ൽ യു.ഡി.എഫ്. സർക്കാർ സൂരജിനെ സ്ഥാനക്കയറ്റത്തോടെ പൊതുമരാമത്ത് സെക്രട്ടറിയായി നിയമിച്ചു.
ഐ.എ.എസ്. ലഭിച്ചതിനുശേഷം സൂരജ് രണ്ടു ഡസനോളം വിജിലൻസ് കേസുകളിലും അന്വേഷണങ്ങളിലും കുടുങ്ങി. കോഴിക്കോട് കലക്ടറായിരിക്കുമ്‌ബോൾ 12 സ്ഥാപനങ്ങളിൽനിന്നും ഒരു വ്യക്തിയിൽനിന്നും കലക്ടറുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ഫണ്ടിന്റെ പേരിൽ 1.25 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു ഒരു കേസ്.കോഴിക്കോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ രണ്ടാം പ്രതിയായിരുന്നു. മണൽക്കടത്ത് നടത്തിയ വാഹനങ്ങൾ വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട കേസിലും പെട്ടു. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലും കളമശേരി ഭൂമി തട്ടിപ്പ് കേസിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായി. വിജിലൻസ് നടത്തിയ റെയ്ഡിൽ ടി.ഒ. സൂരജിന് 11 കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണു കണ്ടെത്തിയത്. വരുമാനത്തെക്കാൾ മൂന്നിരട്ടി സ്വത്ത് സൂരജ് സമ്പാദിച്ചതായാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.