video
play-sharp-fill
നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

നടി സുരഭിലക്ഷ്മിയുടെ ബാല്യകാല സുഹൃത്ത് ശ്രീയേഷ് ഇനി മുതല്‍ ശ്രീദേവി; ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സുഹൃത്തിന് ആശംസകളുമായി താരം

സ്വന്തം ലേഖകന്‍

കോഴിക്കോട്: മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ജേതാവും എംഐടി മൂസ എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകര്‍ക്കുള്‍പ്പെടെ സുപരിചിതയുമായ സുരഭി ലക്ഷ്മിയുടെ സുഹൃത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. സുരഭിയുടെ ബാല്യകാല സുഹൃത്തും നരിക്കുനി സ്വദേശിയുമായ ശ്രീയേഷാണ് കൊച്ചി അമൃത ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. സുഹൃത്തിന് ആശംസകളര്‍പ്പിച്ച് സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പ് വായിക്കാം;

ശ്രീദേവി, ഈ വര്‍ഷം നിനക്ക് നേരുന്നു…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്ണിന്റെ മനസ്സോടെ ആണ്‍കുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാല്‍ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരന്‍ , ശ്രീയേഷ് ‘ശ്രീദേവി ‘ ആയി മാറിയിരിക്കുന്നു. ഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലില്‍ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ. ഡോ. സന്ദീപ് സറിനും മറ്റ് ഡോക്ടേര്‍സിനും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, വളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി.

വര്‍ങ്ങള്‍ക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതല്‍ ഇന്നുവരെ മാനസികമായി അവനോടൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിച്ചു എന്നതാണ് ഈ വര്‍ഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം. ണ്‍കുട്ടി പെണ്‍കുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.

എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു ‘സ്ത്രീ’യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കും…
ആശംസകള്‍ ശ്രീദേവി….?? നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങള്‍ക്ക്,
സ്വപ്നങ്ങള്‍ക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…
ഒപ്പം നില്‍ക്കുന്നു.