നടി സുരഭി ലക്ഷ്മി വഴിയരികിൽനിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു;ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങി, ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് വഴിയരികിൽ കുഴഞ്ഞു വീണ യുവാവിനെ സുരഭിലക്ഷ്മി ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സംഭവിക്കുകയായിരുന്നു

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്∙ നടി സുരഭി വഴിയരികിൽനിന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ്‌ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂർ പഞ്ചായത്തിൽ വയലശേരി മുസ്തഫ (39) ആണ് മരിച്ചത്.

ഭാര്യയെയും കുഞ്ഞിനേയും അന്വേഷിച്ച് ഇറങ്ങി, ജീപ്പ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് വഴിയരികിൽ കുഴഞ്ഞു വീണ മുസ്തഫയെ സുരഭിലക്ഷ്മിയാണ് പൊലീസ് സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചത്. കുറച്ചു സമയത്തിനുള്ളിൽ മരണവും സംഭവിച്ചിരുന്നു. ഈ വിവരം നടിയോ പൊലീസോ അറിഞ്ഞിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group