video
play-sharp-fill
പെട്ടെന്ന് എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി, പക്ഷെ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു : സുപ്രിയയുടെ കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറൽ

പെട്ടെന്ന് എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി, പക്ഷെ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു : സുപ്രിയയുടെ കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ

കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി പൃഥ്വിരാജ് ഇപ്പോൾ വിദേശത്താണ്. സിനിമാ തിരക്കുകളിൽ വിദേശത്ത് യാത്രയായ ഭർത്താവിനെ മിസ് ചെയ്യുന്നവെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ സുപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. കുറിപ്പിനൊപ്പം ഒരു ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷമുള്ള ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയുടെ കുറിപ്പും ചിത്രവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

 

‘2011 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രമാണിത്. ദുബായിൽ നടന്നൊരു അവാർഡ് ഷോയിൽ നിന്നുളള ചിത്രമാണ്. എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു’ ഇപ്രകാരമാണ് സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011 ഏപ്രിൽ 25നായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ ജേർണലിസം കരിയർ സുപ്രിയ ഉപേക്ഷിച്ചിരുന്നു. സിനിമാ നിർമാണ മേഖലയിൽ സജീവമാണിപ്പോൾ സുപ്രിയ. നയൺ, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കഴിഞ്ഞ വർഷം സുപ്രിയ നിർമ്മിച്ചു.