പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമം: യാക്കോബായ സഭ മണർകാട്ടും കഞ്ഞിക്കുഴിയിലും പ്രതിഷേധ പ്രകടനം നടത്തി; ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് വൻ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകൻ
കോട്ടയം: പിറവത്ത് സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി യാക്കോബായ സഭയുടെ നേതൃത്വത്തിൽ ദേവലോകത്തെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്തേയ്ക്ക് പ്രതിഷേധ മാർച്ച് നടത്തി. കോട്ടയത്തും കഞ്ഞിക്കുഴിയിലും മണർകാട്ടും നടത്തിയ പ്രതിഷേധ മാർച്ചുകൾ വിവിധ സ്ഥലങ്ങളിൽ പൊലീസ് തടഞ്ഞു. ഇവിടെയെല്ലാം നേരിയ സംഘർഷവുമുണ്ടായി. കെ.കെ റോഡ് ഉപരോധിച്ച വിശ്വാസികൾ റോഡിൽ കുത്തിയിരുന്നതോടെ ഒന്നര മണിക്കൂറോളം കെ.കെ റോഡിൽ വടവാതൂർ മുതൽ മണർകാട് വരെ ഗതാഗതം തടസപ്പെട്ടു.
വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ നിന്നായിരുന്നു പ്രതിഷേധത്തിന്റെ തുടക്കം. പള്ളിയിൽ കൂട്ടമണിയടിച്ച് വിശ്വാസികളെ വിളിച്ചു കൂട്ടി. പള്ളിയിൽ വൈദികർ ഒന്നിച്ച് കൂടി സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം അഞ്ഞൂറോളം വരുന്ന വിശ്വാസി പള്ളിയിൽ നിന്നും പുറപ്പെട്ടു. ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ കഞ്ഞിക്കുഴി ദേവലോകത്ത് എത്തി പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു വിശ്വാസികളുടെ ലക്ഷ്യം. എന്നാൽ, മണർകാട് ഐരാറ്റുനടയിൽ ആറരയോടെ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇവരാണ് പ്രതിഷേധക്കാരെ തടഞ്ഞത്. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.
കുര്യാക്കോസ് കോർഎപ്പിസ്‌കോപ്പ കിഴക്കേടത്ത്, ആൻഡ്രൂസ് കോർഎപ്പിസ്‌കോപ്പ ചിരവത്തറ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. എബി ജോൺ കുറിച്ചിമല, പള്ളിഭാരവാഹികൾ, മാനേജിങ് കമ്മിറ്റിയംഗങ്ങൾ, ഭക്തസംഘടനാ നേതാക്കൾ, എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികൾ മണർകാട്ടു നിന്നുള്ള പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. വയോജനങ്ങളും സ്ത്രീകളും കൈക്കുഞ്ഞുങ്ങളും വിദ്യാർഥികളും യുവജനങ്ങളും അടക്കം ആയിരത്തിൽ അധികം വിശ്വാസികളാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
ഇവിടെ നിന്നും പിരിഞ്ഞു പോന്നവരും, വടവാതൂർ പൊൻപള്ളി പള്ളിയിൽ നിന്നുള്ള വൈദികരും വിശ്വാസികളും കഞ്ഞിക്കുഴിയിൽ സംഘടിച്ച ശേഷം പ്രതിഷേധവുമായി ദേവലോകം അരമനയിലേയ്ക്ക് പോകുകയായിരുന്നു. കഞ്ഞിക്കുഴിയിൽ ബാരിക്കേഡ് ഉയർത്തിയ പൊലീസ് സംഘം പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് ഇവിടെ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധം. പത്തു മിനിറ്റോളം ഇവിടെ പ്രതിഷേധിച്ച ശേഷം വിശ്വാസികളും വൈദികരും പിരിഞ്ഞു പോയി. കോട്ടയം നഗരത്തിലും യാക്കോബായ വിഭാഗം പ്രതിഷേധ പ്രകടനം നടത്തി.

Related
Third Eye News Live
0