video
play-sharp-fill

സുപ്രിം കോടതി ഇടപെടലിലൂടെ തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകള്‍ നിയമമായി: ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തില്‍ തന്നെ അസാധാരണ നടപടി

സുപ്രിം കോടതി ഇടപെടലിലൂടെ തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകള്‍ നിയമമായി: ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തില്‍ തന്നെ അസാധാരണ നടപടി

Spread the love

ഡല്‍ഹി: തമിഴ്‌നാട്ടില്‍ ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പുവെക്കാത്ത പത്ത് ബില്ലുകള്‍ നിയമമായി. ഇന്ത്യന്‍ നിയമസഭകളുടെ ചരിത്രത്തില്‍ തന്നെ അസാധാരണ നടപടിയാണ് ഉണ്ടാവുന്നത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാടിന്റെ തീരുമാനമുണ്ടായത്.
ഏപ്രില്‍ 11നാണ് 10 നിയമങ്ങള്‍ സംസ്ഥാന ഗസറ്റില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നോട്ടിഫൈ ചെയ്തത്. ഈ ബില്ലുകള്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കി അനുമതിക്കായി ഗവര്‍ണര്‍ക്ക് അയച്ചുവെങ്കിലും ദീര്‍ഘകാലം അത് പിടിച്ചുവെച്ചതിന് ശേഷം അദ്ദേഹം അത് രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

തമിഴ്‌നാട് നിയമവകുപ്പാണ് ബില്ലുകള്‍ നിയമങ്ങളാക്കി നോട്ടിഫൈ ചെയ്തത്. ഗവര്‍ണറുടേയും രാഷ്ട്രപതിയുടേയും അനുമതി ലഭിക്കാതെ ഒടുവില്‍ സുപ്രീംകോടതി ഇടപെടലിലാണ് ബില്ലുകള്‍ നിയമങ്ങളാവുന്നത്.

സര്‍വകലാശാല ഭേദഗതി ബില്ല് ഉള്‍പ്പെടെ പുതിയ നിയമത്തിലുണ്ട്. ഇതോടെ തമിഴ്നാട്ടിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഇനി മുഖ്യമന്ത്രിയായിരിക്കും വഹിക്കുക. ഇതുവരെ ഗവര്‍ണര്‍ക്കായിരുന്നു ചാന്‍സലര്‍ സ്ഥാനം. ഇനി തമിഴ്നാട്ടിലെ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന നടപടികളിലേക്ക് അധികാരം ഉപയോഗിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് കടക്കുമെന്നാണ് വിവരം. ഇതിനായി രജിസ്ട്രാര്‍മാരുടെയും ബന്ധപ്പെട്ടവരുടെയും യോഗം വിളിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന് അനുകൂലമായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. ബില്ലുകള്‍ പിടിച്ചുവച്ച തമിഴ്നാട് ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്നും പത്ത് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ട നടപടി റദ്ദാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകള്‍ ആദ്യ ബില്ലില്‍ നിന്നും വ്യത്യസ്തമെങ്കില്‍ മാത്രമേ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമുള്ളു എന്നും കോടതി വിധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശത്തിനനുസരിച്ചാകണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. അനുഛേദം 200 പ്രകാരം നടപടികളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. ബില്ലുകള്‍ വീണ്ടും സമര്‍പ്പിച്ച തീയതിയായ 2023 നവംബര്‍ 18-ന് അംഗീകാരം ലഭിച്ചതായി കണക്കാക്കണമെന്ന് കോടതി പ്രസ്താവിച്ചിരുന്നു.

നിയമസഭ വീണ്ടും പാസാക്കി അയക്കുന്ന ബില്ലുകള്‍ ആദ്യ ബില്ലില്‍ നിന്ന് വ്യത്യസ്തമെങ്കില്‍ മാത്രമേ രാഷ്ട്രപതിക്ക് വിടാന്‍ അവകാശമുള്ളൂവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നടപടി.