അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി

സ്വന്തം ലേഖകൻ

അയോധ്യകേസിൽ സമവായ സാധ്യത പരിശോധിച്ച് സുപ്രീംകോടതി. സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അത് പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

മധ്യസ്ഥതയുടെ കാര്യത്തിൽ അടുത്ത ചൊവ്വാഴ്ച സുപ്രീംകോടതി വിശദമായ വിധി പുറപ്പെടുവിക്കും. അതേസയമം തർജമ്മ ചെയ്ത രേഖകളിലെ അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി 6 ആഴ്ചത്തേക്ക് മാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയോധ്യ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തർക്കം പരിഹരിക്കാൻ കോടതി മേൽനോട്ടത്തിൽ മധ്യസ്ഥചർച്ചകൾ നടന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മധ്യസ്ഥ ചർച്ചകൾക്കായുള്ള സുപ്രീംകോടതി ശ്രമം. ഇത് ഭൂമിതർക്കമല്ല വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

സമവായത്തിന് ഒരു ശതമാനം സാധ്യതയുണ്ടെങ്കിൽ അതും പരിഗണിക്കണമെന്ന് സുപ്രീകോടതി വ്യക്തമാക്കി. നടന്ന പല ചർച്ചകളും പരാജയപ്പെട്ടെങ്കിലും എങ്കിലും വിശാല തലത്തിലുള്ള മധ്യസ്ഥ ചർച്ചകളെ സുന്നി വഖഫ് ബോർഡ് സ്വാഗതം ചെയ്തു. നിർമോഹി അഖാറ മധ്യസ്ഥ ചർച്ചകളെ പിന്തുണച്ചപ്പോൾ രാം ലല്ലയുടെ അഭിഭാഷകൻ വിയോജിച്ചു.

സിവിൽ പ്രോസീജ്യർ കോഡിലെ 89വകുപ്പ് പ്രകാരമാണ് സമവായസാധ്യത തേടുന്നത്. മധ്യസ്ഥരെ സംബന്ധിച്ചുള്ള വിവരങ്ങൾ രഹസ്യമായി വയ്ക്കും. മാർച്ച് 5ന് മധ്യസ്ഥ ചർച്ച സംബന്ധിച്ച വിശദമായി ഉത്തരവിറക്കും.

രാവിലെ കേസ് പരിഗണിച്ചപ്പോൾ ഉത്തർപ്രദേശ് സർക്കാർ തർജമ ചെയ്ത രേഖകളുടെ കാര്യത്തിൽ സമവായത്തിലെത്താതെ വാദം ആരംഭിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

വാദം ആരംഭിച്ചുകഴിഞ്ഞാൽ തർജമയിലെ വിയോജിപ്പുകൾ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കേസുമായി ബന്ധപ്പെട്ട രേഖകളുടെ തർജമ കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടി സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജീവ് ധവാൻ രംഗത്തെത്തി.

തുടർന്ന് തർജമ ചെയ്ത് നൽകിയ രേഖകൾ പരിശോധിച്ച് എതിർപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് സുപ്രീംകോടതി ആറാഴ്ചത്തെ സമയം അനുവദിച്ചു. പുതിയ തീരുമാനത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപായി അയോധ്യകേസിൽ അന്തിമമായ തീർപ്പുണ്ടാകാനുള്ള സാധ്യത വീണ്ടും മങ്ങി