തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സർക്കാർ സുപ്രീംകോടതിയിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തടവുകാരെ വിട്ടയച്ച ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനൊരുങ്ങി സർക്കാർ. വിട്ടയച്ചവരെ എട്ട് വർഷത്തിന് ശേഷം കണ്ടെത്തുക തന്നെ ഏറെ പ്രയാസമെന്നാണ് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നത്. 209 തടവുകാരെ വിട്ടയച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്ത സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ ഒരു ഭരണഘടനാ പ്രശ്നം കൂടിയാണ് സംസ്ഥാനം ഉന്നയിക്കാൻ ഉദ്യേശിക്കുന്നത്. ക്രിമിനൽ ചട്ടപ്രകാരം ജീവപര്യന്ത ശിക്ഷിച്ച തടവുകാരന് 14 വർഷമെങ്കിലും ശിക്ഷ അനുഭവിച്ചാൽ മാത്രമേ വിടുതലിന് അർഹതയുള്ളൂ. ഹൈക്കോടതി വിധിയുടെ പൂർണരൂപം കൈവശം ലഭിച്ച ശേഷം നിയമോപദേശം തേടിയിട്ടാകും സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
എന്നാൽ ഭരണഘടനയുടെ 161 അനുച്ഛേദ പ്രകാരം സർക്കാർ ശുപാർശയോടെ തടവുകാരെ വിട്ടയക്കാൻ ഗവർണർക്ക് തീരുമാനമെടുക്കാം. സംസ്ഥാനത്തിന്റെ അവകാശം ഉപയോഗപ്പെടുത്തിയാണ് 2011ൽ വി.എസ്.സർക്കാർ തടവുകാരെ വിട്ടയച്ചത്. സർക്കാരിന്റെ അവകാശനത്തിന് മേലുള്ള കടന്നു കയറ്റമാണെന്ന് വിധിയെന്നുള്ള വാദമായിരിക്കും പ്രധാനമായും ഉന്നയിക്കുക. 10 വർഷം തടവ് പൂർത്തിയാക്കിയ 209 പേരെയാണ് വിട്ടയച്ചത്. വിട്ടയച്ചവരുടെ പട്ടിക ഗവർണർ പരിശോധിച്ച ശേഷം അനർഹരായവരുണ്ടെങ്കിൽ ശിഷ്ട തടവ് അനുവഭിക്കാനുള്ള നടപടിയെടുക്കമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group