
സ്വന്തം ലേഖിക
ഡല്‍ഹി: സ്‌ത്രീക്കെതിരേ ബലാത്സംഗത്തിനു കേസെടുക്കാന്‍ കഴിയുമോ? ഇക്കാര്യം പരിശോധിക്കുമെന്നു സുപ്രീം കോടതി.മകന്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസിലാണ് 61 വയസുകാരിക്കെതിരായി നടപടിയെടുക്കാമോയെന്ന ചോദ്യം കോടതി പരിശോധിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജിയുമായി 61 വയസുകാരി കോടതിയെ സമീപിച്ചു.ജസ്‌റ്റിസുമാരായ ഋഷികേശ് റോയ്, സഞ്‌ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് അവര്‍ക്ക് അറസ്‌റ്റില്‍നിന്ന് സംരക്ഷണം നല്‍കുകയും അന്വേഷണവുമായി സഹകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു.
ഒരു സ്‌ത്രീക്കെതിരേ ബലാത്സംഗക്കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വിധി പരാമര്‍ശിച്ച് 61 വയസുകാരിയുടെ അഭിഭാഷകന്‍ ഋഷി മല്‍ഹോത്ര വാദിച്ചു.61 വയസുകാരിയുടെ മകന് യു.എസിലാണു ജോലി. അയാളുമായി സാമൂഹിക മാധ്യമം വഴി യുവതി അടുത്തതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. വെര്‍ച്വലായി വിവാഹ ചടങ്ങ് നടത്തി. തുടര്‍ന്ന് ഭര്‍തൃമാതാവിനൊപ്പം താമസം തുടങ്ങി. പിന്നീട് പോര്‍ച്ചുഗലില്‍നിന്ന് ഇളയ മകന്‍ വീട്ടിലെത്തി. സഹോദരനുമായുള്ള വിവാഹം അവസാനിപ്പിക്കാന്‍ അയാള്‍ ആവശ്യപ്പെട്ടത്രേ. ഇതോടെ ഇരുവീട്ടുകാരും തമ്മിലുള്ള ബന്ധം മോശമായി. മകനുമായുള്ള വിവാഹം അവസാനിപ്പിക്കാന്‍ പരാതിക്കാരിക്ക് 11 ലക്ഷം രൂപ നല്‍കുകയും ചെയ്‌തു. എന്നാല്‍, യുവതി തനിക്കും ഇളയമകനുമെതിരേ ബലാത്സംഗത്തിനു കേസ് നല്‍കിയെന്നാണ് 61 വയസുകാരി പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group