ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ ഉത്തരവിട്ട് സുപ്രീം കോടതി

Spread the love

ഹൈക്കോടതിക്ക് അനുവദിച്ച ഭൂമിയിലാണ് ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം നിർമ്മിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട്  സുപ്രീം കോടതി.

ഓഫീസുകൾക്ക് അനുയോജ്യമായ സ്ഥലം അനുവദിക്കുന്നതിനായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കാനും നിർദ്ദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

2015-ന് ശേഷം ആം ആദ്മി നിയമപരമായി ഭൂമി കൈവശം വച്ചിട്ടില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഓഫീസ് ഒഴിയാൻ ജൂൺ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group