ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ആശ്വാസം; മുൻകൂർ ജാമ്യത്തിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി

Spread the love

ന്യൂഡൽഹി: ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. മുൻകൂർ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി.

video
play-sharp-fill

ഹൈക്കോടതി വിധിയിലെ ഖണ്ഡിക 17, 18, 20, 21 എന്നിവയിലെ അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങള്‍ നീക്കം ചെയ്‌തു.

ഹൈക്കോടതിയില്‍ നടന്നത് മിനി ട്രയല്‍ മാത്രമാണെന്നും അതിജീവിതയ്‌ക്കെതിരായ പരാമർശങ്ങള്‍ വിധിയില്‍ ഉള്‍പ്പെടുന്നത് വിചാരണവേളയില്‍ ബാധിക്കുമെന്നുമാണ് അതിജീവിതയുടെ അഭിഭാഷകർ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നാണ് സുപ്രീംകോടതി ഈ പരാമർശങ്ങള്‍ നീക്കിയത്. ജസ്റ്റിസ്‌ എം എം സുന്ദരേഷ്, എൻ കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്.