play-sharp-fill
‘ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​? ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രുത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

‘ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​? ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രുത്’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി: ബക്രീദ് കാലത്ത് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിന്റെ നടപടിയെ രൂക്ഷമായ് വിമർശിച്ച് സുപ്രീംകോടതി. മ​നു​ഷ്യ​ൻറെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം കേ​ര​ളം നി​ഷേ​ധി​ക്ക​രു​തെ​ന്ന് കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

തീ​വ്ര​വ്യാ​പ​ന മേ​ഖ​ല​യാ​യ ഡി ​കാ​റ്റ​ഗ​റി​യി​ൽ എ​ന്തി​ന് ഇ​ള​വ് ന​ൽ​കി​യെ​ന്നും ജീ​വ​നും ആ​രോ​ഗ്യ​വും സം​ര​ക്ഷി​ക്കാ​ത്ത സ്ഥി​തി ദ​യ​നീ​യ​മാ​ണെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു.

സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഇ​ള​വ് ഇ​ന്ന് അ​വ​സാ​നി​ക്കു​ന്ന​തി​നാ​ൽ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ല. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ള​വ് റ​ദ്ദ് ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി സ​ർ​ക്കാ​രി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാമാരിയുടെ കാലത്ത് സർക്കാർ സമ്മർദത്തിന് വഴിപ്പെടരുതായിരുന്നു. കൊവിഡ് വ്യാപനം കൂടിയ ഇടങ്ങളിൽ ഇളവ് നൽകിയത് തെറ്റായിപ്പോയി. കാറ്റഗറി ഡി പ്രദേശങ്ങളിലെ ഇളവ് ഭീതിപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

ഇളവുകൾ രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും കോടതി നൽകി. അഞ്ചു ശതമാനം ടിപിആർ ഉള്ള സ്ഥലങ്ങളിൽ അവസ്യസാധനങ്ങൾ വിൽക്കാൻ നേരത്തെ അനുമതി നൽകിട്ടില്ല എന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

എന്നാൽ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇളവുകൾ നൽകിയതെന്നാണ് കേരളം കോടതിയിൽ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരിനെ നിശിതമായി വിമർശിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ റോഹിങ്ഗ്യൻ നരിമാനും പി ആർ ഗവായിയും ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനെതിരെ ഡൽഹി മലയാളി പി.കെ.ഡി. നമ്പ്യാർ ആയിരുന്നു ഹർജി സമർപ്പിച്ചത്. സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് ഇന്നലെയാണ് കേരളം സത്യവാങ്‌മൂലം സമ‌ർപ്പിച്ചത്.