video
play-sharp-fill

സുപ്രീം കോടതി പ്രഖ്യാപിച്ച് നിർണ്ണായക വിധി: പ്രശ്‌നങ്ങൾ ഇവിടെ തീരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കോടതി; തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കും; ഒപ്പം പള്ളി നിർമ്മിക്കാനും കോടതി

സുപ്രീം കോടതി പ്രഖ്യാപിച്ച് നിർണ്ണായക വിധി: പ്രശ്‌നങ്ങൾ ഇവിടെ തീരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് കോടതി; തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കും; ഒപ്പം പള്ളി നിർമ്മിക്കാനും കോടതി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : നൂറ്റാണ്ടുകൾ നീണ്ട തർക്കത്തിനൊടുവിൽ സുപ്രീം കോടതി നിർണ്ണായക വിധി പ്രഖ്യാപിച്ചതോടെ തീരുന്നത് ആശങ്കകളും തർക്കങ്ങളും. തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിർദേശം നൽകിയ കോടതി, മറ്റൊരു അനുയോജ്യമായ സ്ഥലം കണ്ടെത്തി പള്ളി നിർമ്മിക്കണമെന്നും നിർദേശിക്കുന്നു. കേന്ദ്ര സർക്കാരോ, യുപി സർക്കാരോ അയോധ്യയിൽ അഞ്ച് ഏക്കർ സ്ഥലം കണ്ടെത്തി പള്ളി നിർമ്മിക്കാൻ നൽകണമെന്നാണ് കോടതി ഇപ്പോൾ നിർദേശിച്ചിരിക്കുന്നത്.

2010 ൽ തർക്ക ഭൂമി മൂന്നായി വിഭജിച്ച് വീതിച്ച് നൽകിയ അലഹബാദ് ഹൈക്കോടതി വിധി പൂർണമായും തള്ളിയ ശേഷമാണ് കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. മതേതര രാഷ്ട്രയത്തിലെ തർക്കങ്ങൾ പരിഹരിക്കുന്നതിനായി എടുക്കേണ്ട നിർണ്ണായക തീരുമാനങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1887 മുതൽ 1949 വരെ മുസ്ലീം സമുദായം ഇവിടെ പള്ളിയിൽ ആരാധന നടത്തിയതായി കണ്ടെത്തുന്ന കോടതി, ബാബറി മസ്ജിദ് നിർമ്മിച്ചത് മറ്റൊരു കെട്ടിടത്തിനു മുകളിലാണെന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ ശരിവയ്ക്കുകയും ചെയ്യുന്നു. സുന്നി വഖഫ് ബോർഡിന്റെയും, രാംലല്ലയുടെയും അവകാശവാദത്തെ ശരി വയ്ക്കുന്നതാണ് സുപ്രീം കോടതി ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന വിധി.

മുസ്ലീം സമുദായത്തിനും ഹിന്ദു സമുദായത്തിനും ഒരു പോലെ തന്നെ സ്വീകാര്യമായ വിധിയാണ് കോടതി ഇപ്പോൾ പ്രഖ്യാച്ചിരിക്കുന്നത്. വിശ്വാസത്തിലും ആചാരത്തിലും കൈ കടത്തൻ സാധിക്കില്ലെന്നു സുപ്രീം കോടതി വിധിയിൽ പ്രഖ്യാപിക്കുന്നു. രാമന്റെ ജന്മഭൂമിയാണ് എന്ന വാദത്തെ കോടതി പൂർണമായും തളളിക്കളയുന്നില്ല. ഇതിനെ നിയമപരമായ കാര്യങ്ങളിലേയ്ക്കു കടക്കാതിരുന്ന കോടതി, വിശ്വാസം എന്ന വിഷയത്തിലേയ്ക്കു കടക്കുകയായിയിരുന്നു. വിശ്വാസം അല്ല സിവിൽ നിയമതത്വം തന്നെയാണ് കോടതി ഇവിടെ വിധിയ്ക്കു വിഷയമാക്കിയത്. സാധ്യതകളുടെ മാനദണ്ഡം കണക്കിലെടുത്താണ് കോടതി ഇക്കാര്യത്തിൽ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

നിർമ്മോദി അഖാഡയ്ക്ക് അനുവദിച്ച സമയത്തിനുള്ളിൽ സ്യൂട്ട് ഫയൽ ചെയ്യാത്തതിനാലാണ് ഇവരുടെ ഹർജി തള്ളിയത്. പൂജിക്കാൻ അനുവാദം ഇല്ലാത്തവരുടെ പട്ടികയിലാണ് നിർമ്മോദി അഖാഡ വരുന്നത് അതുകൊണ്ടു തന്നെയാണ് ഇവരുടെ ഹർജി തള്ളിയത്. രാം ലല്ലയുടെ വാദം അംഗീകരിച്ച കോടതി ഇവർക്ക് ആരാധന അർപ്പിക്കാൻ ഉള്ള അവകാശം കോടതി അംഗീകരിക്കുന്നുണ്ട്. എന്നാൽ, സ്ഥലത്തിൽ സുന്നി വഖഫ് ബോർഡിനുള്ള അവകാശം കോടതി അംഗീകരിക്കുന്നു.