ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാൻ അനുവദിക്കില്ല; നിയമങ്ങള്‍ അനുസരിക്കാൻ കഴിയില്ലെങ്കില്‍ രാജ്യംവിട്ട് പോകണം’; വാട്‌സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി

Spread the love

ന്യൂ ഡൽഹി: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ പാലിക്കാൻ തയ്യാറല്ലെങ്കില്‍ രാജ്യം വിട്ടുപോകാമെന്ന് സോഷ്യല്‍ മീഡിയ ഭീമന്മാരായ വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇ ന്ത്യൻ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാൻ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

video
play-sharp-fill

രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച്‌ കളിക്കാൻ അനുവദിക്കില്ല. ഡാറ്റ പങ്കിടലിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്നും കൂടുതല്‍ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സമൂഹത്തിലെ സാധാരണക്കാരായവർക്ക് നിങ്ങളുടെ സ്വകാര്യതാ നയം മനസ്സിലാകുമോ എന്നും ബെഞ്ച് ചോദിച്ചു.

മെറ്റാ, വാട്‌സാപ്പ് തുടങ്ങിയവയുടെ സ്വകാര്യത നയവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. വാട്‌സാപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസില്‍ 213.14 കോടി രൂപ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത മെറ്റയും വാട്‌സാപ്പും നല്‍കിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. കേസില്‍ ഫെബ്രുവരി 10ന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group