
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ കാലത്ത് ജീവൻ നഷ്ടപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലെ ഡോക്ടർമാർ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആശ്രിതർക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ച നടപടിയില്‍ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നിർദേശം. ഇൻഷുറൻസ് തുക ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
“ഡോക്ടർമാരെ പരിഗണിക്കാതിരിക്കുകയും അവർക്ക് വേണ്ടി നിലകൊള്ളാതിരിക്കുകയും ചെയ്താല്‍ സമൂഹം നമുക്ക് മാപ്പ് തരില്ല” എന്നായിരുന്നു കേസ് പരിഗണിച്ചു കൊണ്ട് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ലാഭത്തിനു വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന വാദം ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡിനെതിരായ പോരാട്ടത്തിലാണ് ആരോഗ്യപ്രവർത്തകർ മരിച്ചതെന്ന കാര്യം വിസ്മരിക്കരുതെന്നും, ഇൻഷുറൻസ് കമ്ബനികള്‍ക്ക് മേല്‍ സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
മരിച്ച ആരോഗ്യപ്രവർത്തകർ സർക്കാർ ജീവനക്കാരല്ലെന്ന കാരണം പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി



