ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമം; ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സുപ്രീംകോടതി

Spread the love

ന്യൂഡല്‍ഹി : ഉത്തർപ്രദേശില്‍ യോഗി ആദിത്യനാഥ് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം മൗലികാവകാശങ്ങളുടെ ലംഘനമെന്ന് സുപ്രീംകോടതി. യോഗിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമത്തിനെതിരെ സുപ്രിംകോടതി രംഗത്തെത്തിയിരിക്കുകയാണ്.

video
play-sharp-fill

2021ലെ നിയമത്തിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച്‌ കോടതി ആശങ്ക പ്രകടിപ്പിച്ചു. അവ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ, പ്രത്യേകിച്ച്‌ ആർട്ടിക്കിള്‍ 25ന്റെ ലംഘനമാണന്ന് കോടതി പറഞ്ഞു.

നിലവിലെ മതത്തില്‍ നിന്ന് മറ്റൊരു മതവിശ്വാസം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് മേല്‍ യുപിയിലെ ഈ നിയമം വളരെ ഭാരിച്ച ബാധ്യതയാണ് ചുമത്തുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമത്തിന്റെ ചില ഭാഗങ്ങള്‍ ഉപദ്രവകരമാണെന്നും സ്വകാര്യതയിലേക്കുള്‍പ്പെടെ കടന്നുകയറുന്നതാണെന്നും കോടതി നിരീക്ഷിച്ചു. നിയമം കർശനമായ വ്യവസ്ഥകള്‍ ഏർപ്പെടുത്തുന്നുണ്ടെന്നും മതംമാറിയ വ്യക്തിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഉത്തരവില്‍ പരിശോധന ആവശ്യമായി വന്നേക്കാമെന്നും കോടതി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group