രാഷ്ട്രപതിയുടെ റഫറൻസ്; സുപ്രീംകോടതിയില്‍ അന്തിമ വാദം ഇന്ന് നടക്കും

Spread the love

ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതിയില്‍ ഇന്ന് അന്തിമ വാദം നടക്കും. വര്‍ഷങ്ങളോളം ഗവര്‍ണറുടെ പക്കല്‍ ബില്ലുകള്‍ കെട്ടിക്കിടന്ന ശേഷം, ഇതിനെതിരെ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ സന്ദേശമെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാന്‍ പറ്റുമെന്ന് സുപ്രീംകോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു.

video
play-sharp-fill

രാഷ്‌ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളില്‍ 17,000 ബില്ലുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ വെറും 20 ബില്ലുകള്‍ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങള്‍ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ഇന്ന് ഉച്ചയോടെ വാദം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടിനായി മാറ്റും. രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകന്‍ എന്നി നിലകളിലാണ് ഗവര്‍ണറുടെ പങ്കെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group