പോക്‌സോ കേസിലെ സുപ്രീംകോടതി നിരീക്ഷണം നിര്‍ണ്ണായകം; വിവാഹവാഗ്ദാനം നല്‍കി സമ്മതത്തോടെയുള്ള ശാരീരികബന്ധം ബലാത്സംഗമല്ല; ആവര്‍ത്തിച്ച്‌ സുപ്രീംകോടതി

Spread the love

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി പരസ്പരസമ്മതത്തോടെ നടന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. കേരളത്തില്‍ ‘വേടന്‍’ കേസ് അടക്കം ചർച്ചയാകുമ്പോഴാണ് വീണ്ടും സുപ്രീംകോടതിയുടെ വിധി.

പശ്ചിമബംഗാളിലെ യുവാവിന്റെപേരിലെ പോക്സോ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സംഭവം നടന്ന് മൂന്നുവർഷത്തിനുശേഷം, പ്രായപൂർത്തിയായപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നും ബലാത്സംഗം നടന്നതായി ഫൊറൻസിക് തെളിവുകളില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പതിനഞ്ചുവയസ്സുണ്ടായിരുന്ന കാലത്താണ് പെണ്‍കുട്ടിക്ക് യുവാവുമായി സമ്മതത്തോടെ ശാരീരികബന്ധമുണ്ടായിരുന്നത്. പ്രായപൂർത്തിയായശേഷമാണ് വിവാഹവാഗ്ദാനത്തില്‍നിന്ന് യുവാവ് പിന്മാറിയത്. ഇതോടെ പെണ്‍കുട്ടി ബലാത്സംഗക്കേസ് നല്‍കുകയായിരുന്നു.

കൂടാതെ വിവാഹവാഗ്ദാനമുണ്ടായിരുന്നതിനാല്‍ തന്റെ സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. അതിനാൽ എഫ്‌ഐആർ റദ്ദാക്കാൻ വിസമ്മതിച്ച ഹൈക്കോടതിയുടെ നടപടി ചോദ്യംചെയ്ത് യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group