ഉദയ്‌പൂർ ഫയൽസ്’ സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത് ഹൈക്കോടതി: വിധിക്കെതിരെ നിർമ്മാതാക്കൾ സുപ്രീംകോടതിയിൽ

Spread the love

ന്യൂഡൽഹി: ഉദയ്പൂർ ഫയൽസ് ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ നിർമ്മാതാക്കൾ സുപ്രീംകോടതിയിൽ. സ്റ്റേ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്.

നിർമാതാക്കളുടെ ഹർജി സുപ്രീംകോടതി രണ്ട് ദിവസത്തിനകം പരിഗണിക്കും. ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഇരിക്കവേയാണ് ദില്ലി ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നൽകിയ അനുമതി ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.

സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും പരിശോധന നടത്തണമെന്നു ഹൈക്കോടതി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷിനോട് ആവശ്യപ്പെട്ടു. സിബിഎഫ്സി വിധി എടുക്കുന്നത് വരെ ചിത്രത്തിന്റെ പ്രദർശനം നിർത്തിവെക്കണമെന്നാണു കോടതി നിർദേശം. സിബിഎഫ്സി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group