video
play-sharp-fill

ഒരേ കേഡറില്‍ അധിക ശന്പളം; സുപ്രീംകോടതി വിമര്‍ശനം

ഒരേ കേഡറില്‍ അധിക ശന്പളം; സുപ്രീംകോടതി വിമര്‍ശനം

Spread the love

സ്വന്തം ലേഖിക 

ന്യൂഡല്‍ഹി: ഒരേ കേഡറില്‍ ഒരു ജീവനക്കാരനു മാത്രം അധിക ശന്പളം നല്‍കിയതില്‍ സുപ്രീംകോടതി വിമര്‍ശനം. കമ്മീഷൻ ഫോര്‍ സയന്‍റിഫിക് ആൻഡ് ടെക്നിക്കല്‍ ടെര്‍മിനോളജി ജീവനക്കാരനു നല്‍കിയ അധിക ശന്പളം തിരിച്ചുപിടിക്കാനും ജസ്റ്റീസുമാരായ രാജേഷ് ബിന്ദല്‍, ഹിമ കോഹ്‌ലി ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു.

 

ജീവനക്കാരനും അധികൃതരും തമ്മിലുള്ള ബന്ധമാണു അധികശന്പളം നല്‍കാൻ കാരണമെന്നും ഇത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഓരേ നിയമപ്രകാരം ഭരിക്കുന്ന കേഡറില്‍ വ്യത്യസ്ത ശന്പളം നല്‍കുന്നതിനെതിരേ ട്രൈബ്യൂണലിന്‍റെ വിധി ശരിവയ്ക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. ട്രൈബ്യൂണലിന്‍റെ വിധിക്കെതിരേ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിലും അനുകൂല വിധി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.