video
play-sharp-fill

കേരള സർക്കാർ സുപ്രീംകോടതിയുടെ മുകളിലല്ല ; നിയമം നടപ്പിലാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടക്കും

കേരള സർക്കാർ സുപ്രീംകോടതിയുടെ മുകളിലല്ല ; നിയമം നടപ്പിലാക്കിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയെ ജയിലിൽ അടക്കും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി. ഓർത്തോഡോക്‌സ് യാക്കോബായ സഭാ തർക്കകേസിലാണ് സർക്കാരിനെതിരെ കോടതി സ്വരം കടുപ്പിച്ചത്. സുപ്രീം കോടതി വിധി മറികടക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടി. വിധി മറികടക്കാൻ ശ്രമിച്ചാൽ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലിൽ അടയ്ക്കുമെന്നും ജസ്റ്റിസ് മിശ്ര മുന്നറിയിപ്പ് നൽകി.കേരള സർക്കാർ നിയമത്തിനു മുകളിൽ ആണോ എന്ന് ചോദിച്ച കോടതി വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നും ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു. ഇനിയും ക്ഷമിക്കാൻ കഴിയില്ല. കാര്യങ്ങൾ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാൻ അഭിഭാഷകനോട്കോടതി നിർദേശിച്ചു. വളരെ ക്ഷുഭിതനായാണ് ജസ്റ്റിസ് മിശ്ര കോടതിയിൽ പ്രതികരിച്ചത്. കട്ടച്ചിറ, വരിക്കോലി പള്ളികേസുകൾ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ വിമർശം.