പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യം, ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശത്തിന്റെ പരിധിയിൽ വരും ; സുപ്രീം കോടതി
സ്വന്തം ലേഖകൻ
ന്യൂഡൽഹി : പൊതുതാൽപര്യം സംരക്ഷിക്കാനായി സുതാര്യതയും അനിവാര്യം. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതി തന്നെ ഉത്തരവിട്ടു.
ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സ്വത്ത് വിവരം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശപ്രവർത്തകനായ ഒരു അഭിഭാഷൻ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജ് രവീന്ദ്ര ഭട്ട് ആണ് ആദ്യം അനുകൂല വിധി നൽകിയിരുന്നത്.എന്നാൽ ഇതിനെതിരെ സുപ്രീം കോടതി ഭരണവിഭാഗമാണ് 2010ൽ സുപ്രീം കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസ് എൻ.വി രമണ്ണ, ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ദീപക് ഗുപ്ത, ജസ്റ്റീസ് സഞ്ജീവ് ഖന്ന എന്നിവരുടെ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റീസും ജസ്റ്റീസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ പൊതുവായ വിധിയും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് എൻ.വി രമണ്ണ എന്നിവർ വ്യത്യസ്തമായ രണ്ട് വിധികളുമാണ് പുറപ്പെടുവിച്ചത്. ജഡ്ജിമാരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ ചില പരിരക്ഷ നൽകണമെന്ന നിർദേശമാണ് ഇവർ മന്നോട്ടുവച്ചത്.
ഇതോടെ ചീഫ് ജസ്റ്റീസിന്റെ ഓഫീസിനു മുന്നിൽ സമർപ്പിച്ചിട്ടുള്ള ജഡ്ജിമാരുടെ ആസ്തി ബാധ്യത വിവരങ്ങൾ പൗരന്മാർക്ക് അറിയാൻ കഴിയും. നീതിന്യായ രംഗത്തെ നിയമനങ്ങൾ സംബന്ധിച്ച വിശദാംശങ്ങളും വ്യക്തമാകും. കൊളീജിയത്തിൽ എടുത്തുന്ന ജഡ്ജിമാരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും സംബന്ധിച്ച വിവരങ്ങളും പൊതുസമൂഹത്തിന് ലഭ്യമാകും.